അമേരിക്കകാരുടെ സ്വന്തം ‘മിനി മി’ വെർണെ ട്രോയെർ അന്തരിച്ചു
text_fieldsലോസ് ആഞ്ജലസ്: അമേരിക്കൻ സ്പൈ ആക്ഷൻഹാസ്യചിത്രമായ ഓസ്റ്റിന്‍ പവേഴ്സ് സീരീസ് ചിത്രങ്ങളില്‍ ‘മിനി മീ’ എന്ന പേരിൽ പ്രശസ്തനായ അമേരിക്കന്‍ ചലച്ചിത്രതാരം വെര്ണെ ട്രോെയര് (49) അന്തരിച്ചു. േലാസ് ആഞ്ജലസിലെ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. മരണകാരണം വ്യക്തമല്ല. ഇൗ മാസമാദ്യം ട്രോയെറിനെ ലോസ് ആഞ്ജലസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അസുഖം സംബന്ധിച്ച് വിവരമൊന്നും പുറത്തുവിട്ടിരുന്നില്ല.
അമിത മദ്യപാനത്തിനും ട്രോയർ ചികിത്സ തേടിയിരുന്നു. രണ്ടടി എട്ടിഞ്ച് നീളം (81സെ.മി) മാത്രമുള്ള വെർണെ ട്രോയെർ 1994ൽ പുറത്തിറങ്ങിയ ബേബി’സ് ഡേ ഒൗട്ട് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്തേക്കുകടക്കുന്നത്. യു.കെയിൽ 2009ൽ സംപ്രേഷണം ചെയ്ത സെലിബ്രിറ്റി ബിഗ് ബ്രദർ ഉൾപ്പെടെ പല ടെലിവിഷൻ റിയാലിറ്റി ഷോകളിലും ട്രോെയര് താരമായിരുന്നു.
