Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകേരളത്തിലെ...

കേരളത്തിലെ പ്രളയക്കെടുതിയിൽ ആശങ്ക പങ്കുവെച്ച്​ ഡികാപ്രിയോയും

text_fields
bookmark_border
Leonardo DiCaprio
cancel

കേരളത്തിലെ പ്രളയക്കെടു​തിയെ കുറിച്ച്​ ആശങ്ക പങ്കുവെച്ച്​ ഹോളിവുഡ്​ സൂപ്പർതാരം ലിയനാഡോ ഡികാപ്രിയോ. അമേരിക്കയിലെ പ്രമുഖ മാധ്യമമായ ന്യൂയോർക്​ ടൈംസ് കേരളത്തിലെ പ്രളയത്തി​​െൻറ വ്യാപ്​തിയെ കുറിച്ച്​ തയ്യാറാക്കിയ വാർത്ത ട്വിറ്ററിൽ ഷെയർ ചെയ്​താണ്​​ ഡികാപ്രിയോ ആശങ്ക പങ്കുവെച്ചത്​.

Leonardo-DiCaprio-tweet

പരിസ്ഥിതി ​പ്രവർത്തകൻ കൂടിയായ ഡികാപ്രിയോയുടെ ട്വീറ്റ്​ അന്തരാഷ്​ട്ര തലത്തിൽ കേരളത്തിലെ അവസ്ഥക്ക്​ കൂടുതൽ ശ്രദ്ധ നൽകിയേക്കും. ഒാസ്​കാർ ജേതാവായ ഡികാപ്രിയോയുടെ ‘ഡി കാപ്രിയോ ഫൗണ്ടേഷൻ’ ​ലോകത്താമകമാനം പരിസ്ഥിതി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്​​.

പ്രളയത്തി​​െൻറ ആകാശ ദൃശ്യമടക്കം നൽകിയാണ്​ ന്യൂയോർക്​ ടൈംസ്​ വാർത്ത കൊടുത്തത്​. നേരത്തെ ബി.ബി.സി, സി.എൻ.എൻ തുടങ്ങിയ വിദേശ മാധ്യമങ്ങളും കേരളത്തിലെ ദുരന്തം ​പ്രാധാന്യത്തോടെ നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Leonardo DiCapriokerala floodmalayalam newsmovie newsRain Havoc
News Summary - Leonardo DiCaprio retweets kerala flood news-movies
Next Story