ലൈംഗികാരോപണം; മാപ്പുപറഞ്ഞ് ഹോളിവുഡ് താരം കെവിൻ സ്പാസി
text_fieldsലണ്ടൻ: ബാലനടനായ 14വയസ്സുകാരനെതിരെ ലൈംഗികാതിക്രമത്തിന് മുതിർന്നതായ ആരോപണത്തിൽ പ്രതികരണവുമായി ഹോളിവുഡ് താരം കെവിൻ സ്പാസി രംഗത്ത്. തെൻറ 26ാമത്തെ വയസ്സിൽ നടന്ന സംഭവം ഒാർമയിലില്ലെന്നും ആരോപണം ശരിയാണെങ്കിൽ മാപ്പുചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ആൻറണി റാപ്പ് എന്നയാളാണ് കെവിനെതിരെ ആരോപണമുന്നയിച്ചത്. അതേസമയം, താൻ സ്വവർഗാനുരാഗിയാണെന്നും വെളിപ്പെടുത്തി. ഹോളിവുഡ് രംഗത്തെ വിവിധ ലൈംഗികാതിക്രമങ്ങൾ സംബന്ധിച്ച വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് റാപ്പ് തെൻറ ബാല്യകാലാനുഭവം ട്വിറ്ററിൽ വെളിപ്പെടുത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
