‘ജു​റാ​സി​ക്​ പാ​ർ​ക്കി’​ലെ ​ത്രിമൂർത്തികൾ വീണ്ടും ഒ​ന്നി​ക്കു​ന്നു; ജു​റാ​സി​ക്​ വേ​ൾ​ഡ്​-3​ യി​ൽ

23:03 PM
25/09/2019
Laura-Dern,-Sam-Neill-and-Jeff-Goldblum.jpg
സാം ​നീൽ, ലോ​റ ഡേ​ൺ, ജെ​ഫ്​ ഗോ​ൾ​ഡ്​​ബ്ലം

ലോ​സ്​ ആ​ഞ്​​ജ​ല​സ്​: ഭീ​മാ​കാ​ര​ന്മാ​രാ​യ ദി​നോ​സ​റു​ക​ളെ ബി​ഗ്​ സ്​​ക്രീ​നി​ലാ​ക്കി ​ ലോ​ക​ത്തെ അ​മ്പ​ര​പ്പി​ച്ച യൂ​നി​വേ​ഴ്​​സ​ൽ പി​ക്​​ചേ​ഴ്​​സ്​ അ​തി​ലെ നാ​യി​കാ നാ​യ​ക​ന്മാ​രെ കാ​ൽ​നൂ​റ്റാ​ണ്ടി​നു ശേ​ഷം വീ​ണ്ടും അ​വ​ത​രി​പ്പി​ക്കു​ന്നു. ഈ ​നി​ര​യി​ലെ ആ​ദ്യ​ത്തെ ചി​ത്ര​മാ​യ ‘ജു​റാ​സി​ക്​ പാ​ർ​ക്കി’​ലൂ​ടെ  ​ലോ​ക പ്രേ​ക്ഷ​ക​രു​ടെ മ​നം ക​വ​ർ​ന്ന ലോ​റ ഡേ​ൺ, സാം ​നീൽ, ജെ​ഫ്​ ഗോ​ൾ​ഡ്​​ബ്ലം എ​ന്നി​വ​രാ​ണ്​ ജു​റാ​സി​ക്​ ​വേ​ൾ​ഡ്-​3​യി​ലൂ​ടെ വീ​ണ്ടും ഒ​ന്നി​ക്കു​ന്ന​ത്. സു​പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലാ​യി​രി​ക്കും മൂ​വ​രും പ്ര​ത്യ​ക്ഷ​​​​പ്പെ​ടു​ക.

2021 ജൂ​ൺ 11നാ​യി​രി​ക്കും ചി​ത്ര​ത്തി​​െൻറ റി​ലീ​സി​ങ്. 1994ലാ​ണ്​ ​സ്​​റ്റീ​വ​ൻ സ്​​പി​ൽ​ബ​ർ​ഗി​​െൻറ േബ്ലാ​ക്ക്​ ബ​സ്​​റ്റ​ർ ചി​ത്ര​മാ​യ ‘ജു​റാ​സി​ക്​ പാ​ർ​ക്ക്​’ ആ​ദ്യ​മാ​യി പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. തു​ട​ർ​ന്ന്​ ആ ​നി​ര​യി​ൽ നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ വ​ന്നു. ഒ​പ്പം വി​ഡി​യോ ഗെ​യി​മി​ലും  നോ​വ​ലു​ക​ളി​ലും ക​ളി​പ്പാ​ട്ട​ങ്ങ​ളി​ലു​മാ​യി ദി​നോ​സ​റു​ക​ൾ ആ​ധു​നി​ക മ​നു​ഷ്യ​ർ​ക്ക്​ ചി​ര​പ​രി​ചി​ത​രാ​യി. ജു​റാ​സി​ക്​ പാ​ർ​ക്കി​നൊ​പ്പം മൂ​വ​രും പ്രേ​ക്ഷ​ക​രു​ടെ മ​ന​സ്സി​ൽ ​പ്രി​യം നേ​ടി. ലോ​റ​യും സാ​മും ജെ​ഫും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന വാ​ർ​ത്ത​ക്ക്​ ഏ​റെ ​സ​േ​ന്താ​ഷ​ത്തോ​ടെ​യാ​ണ്​ ആ​രാ​ധ​ക ലോ​കം കാ​തോ​ർ​ക്കു​ന്ന​ത്. എ​ന്നാ​ൽ, ‘ജു​റാ​സി​ക്​ വേ​ൾ​ഡ്-3​’ ചി​ത്ര​ത്തെ സം​ബ​ന്ധി​ക്കു​ന്ന​ വിവരങ്ങൾ​ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Loading...
COMMENTS