നടൻ പീറ്റർ ഫോണ്ട അന്തരിച്ചു

11:54 AM
17/08/2019

കാലിഫോർണിയ: നടനും സംവിധായകനുമായ പീറ്റർ ഫോണ്ട അന്തരിച്ചു. 79 വയസായിരുന്നു. ശ്വാസകോശ അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ലോസ് ആഞ്ചൽസിലെ വീട്ടിലായിരുന്നു അന്ത്യമെന്ന് കുടുംബം പ്രസ്താവനയിൽ പറഞ്ഞു.

1969ലെ ഈസി റൈഡർ എന്ന ചിത്രത്തിലൂടെ പ്രശസ്തനാണ് പീറ്റർ ഫോണ്ട. 1940 ഫെബ്രുവരി 23ന് ന്യൂയോർക്കിലായിരുന്നു ജനനം.

ഹോളിവുഡിലെ അതികായരായ ഫോണ്ട കുടുംബത്തിലെ അംഗമായ പീറ്റർ, മഹാനടൻ ഹ​െൻറി ഫോണ്ടയുടെ മകനാണ്. നടി ജെയിൻ ഫോണ്ട സഹോദരിയാണ്. നടി ബ്രിജെറ്റ് ഫോണ്ട മകളാണ്.

Loading...
COMMENTS