ഹോളിവുഡ്​ നടൻ ബർട്​ റൈനോൾട്​സ്​ അന്തരിച്ചു

07:41 AM
07/09/2018
Burt-Reynolds

ലോസ്​ ഏഞ്ചൽസ്​: പ്രശസ്​ത ഹോളിവുഡ്​ നടൻ ബർട്​ റൈനോൾട്​​സ്​ അന്തരിച്ചു. 82 വയസായിരുന്നു. ഹൃദയാഘാതം മൂലം ​​േലാറിഡയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ആറു ദശകങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ ഗോൾഡൻ ഗ്ലോബ്​, ഒാസ്​കാർ നാമനിർദേശം, നിരവധി ക്രിട്ടിക്​സ്​ പുരസ്​കാരങ്ങൾ എന്നിവ നേടി. 

ഫുഡ്​ബോൾ കളിക്കാരനാകാൻ ആഗ്രഹിച്ച്​ ജീവിച്ച റൈനോൾട്​​സിന്​ ഏറ്റ പരിക്കാണ്​ മോഹമുപേക്ഷിച്ച്​ സിനിമാ ലോകത്തേക്ക്​ തിരിയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്​. 1950ല അഭിനയം തുടങ്ങി. എന്നാൽ 1972 ൽ പുറത്തിറങ്ങിയ ഡെലിവറൻസ്​ ആണ്​ നടനെ പ്രശ്​സിയുടെ കൊടുമുടിയിലെത്തിച്ചത്​. മൂന്ന്​ ഒാസ്​കൻ നോമിനേഷനുകളാണ്​ ആ ചിത്രത്തിന്​ ലഭിച്ചത്​. 

പ്രശസ്​തിയുടെ ഒൗന്നിത്യത്തിൽ നിൽക്കു​േമ്പാഴും വിവാദങ്ങളും റൈനോൾഡ്​സിനൊപ്പമുണ്ടായിരുന്നു. ഡെലിവറൻസ്​ എന്ന ചിത്രത്തി​​െൻറ വിജയത്തിനിടെ കോസ്​മോപൊളിറ്റൻ മാഗസിനിൽ നഗ്​നനായി പ്രത്യക്ഷപ്പെട്ട്​ റൈനോൾട്​​സ്​ വിവാദങ്ങള​ും ക്ഷണിച്ചു വരുത്തി. 

1977ൽ പുറത്തിറങ്ങിയ സ്​മോക്കി ആർഡ്​ ബാൻഡിഡ്​ ഹോളിവുഡിന്​ ഏറ്റവും വലിയ ബോക്​സ്​ ​ഒാഫീസ്​ ഹിറ്റായിരുന്നു. ധൂർത്ത്​ മൂലം 1980കളാകു​േമ്പാഴേക്കും റൈനോൾട്​​സ്​ തകർന്നടിഞ്ഞു. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്​  1997ൽ ബൂഗി നൈറ്റ്​സിലൂടെ തിരിച്ചു വന്നു. ഇൗ ചിത്രത്തിലൂടെ ​ൈറനോൾട്​​സിന്​ ഒാസ്​കർ നോമിനേഷനും ലഭിച്ചു. 

ദ ലോങ്ങെസ്​റ്റ്​ യാർഡ്​, സെമി ടഫ്​, സ്​റ്റാർട്ടിങ്ങ്​ ഒാവർ, ദ ബെസ്​റ്റ്​ ലിറ്റിൽ വേർഹൗസ്​ ഇൻ ടെക്​സാസ്​ എന്നീ സനിമകൾ റൈനോൾട്​സ്​​ അനശ്വരമാക്കിയ ചിത്രങ്ങളിൽ ചിലതാണ്​. 

Loading...
COMMENTS