ലൈംഗികാരോപണ കേസ്: ഹാർവി വെയിൻസ്​റ്റൈന്​ ജാമ്യം

13:12 PM
26/05/2018
harvi-24

ന്യൂയോർക്ക്​: ലൈംഗികാരോപണ കേസിൽ ഉൾപ്പെട്ട ഹോളിവുഡ്​ നിർമാതാവ്​ ഹാർവി വെയിൻസ്​റ്റൈന്​ ജാമ്യം. ബില്യൺ ഡോളർ കോടതിയിൽ കെട്ടിവെച്ചതിനെ തുടർന്നാണ്​ ജാമ്യം അനുവദിച്ചത്​. മാൻഹട്ടൻ ക്രിമിനൽ കോടതിയാണ്​ വെയിൻസ്​റ്റൈന്​ ജാമ്യം അനുവദിച്ചത്​.

ജി.പി.എസ്​ ട്രാക്കർ ധരിക്കാമെന്നും പാസ്​പോർട്ട്​ സമർപ്പിക്കാമെന്നും വെയിൻസ്​റ്റൈൻ കോടതിയെ അറിയിച്ചു. അതേ സമയം, വെയ്​ൻസ്​റ്റൈൻ ലൈംഗിക പീഡനം നടത്തിയിട്ടില്ലെന്ന ആരോപണം അദ്ദേഹത്തി​​​െൻറ അഭിഭാഷകൻ കോടതിയിൽ ആവർത്തിച്ചു.

വെള്ളിയാഴ്​ച പ്രാദേശിക സമയം 7.25നാണ്​ വെയിൻസ്​റ്റൈൻ പൊലീസിൽ കീഴടങ്ങിയത്​. ലൈംഗികാരോപണം സംബന്ധിച്ച രണ്ട്​ യുവ നടിമാരുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹ​ത്തി​​​െൻറ കീഴടങ്ങൽ.

Loading...
COMMENTS