യു.എസ്​ നിർമാതാവ്​ ഹാ​ർ​വിക്കെ​തി​രെ പീ​ഡ​നാ​രോ​പ​ണം

  • വേ​ർ​പി​രി​യാ​നൊ​രു​ങ്ങി ഭാ​ര്യ

  • ദു​ര​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി  ആ​ഞ്​​ജ​ലീ​ന ജോ​ളി​യും

22:33 PM
11/10/2017
harvy

വാ​ഷി​ങ്​​ട​ൺ: പ്ര​സി​ദ്ധ അ​മേ​രി​ക്ക​ൻ സിനിമ നിർമാതാവ്​ ഹാ​ർ​വി വെ​യ്​​ൻ​സ്​​റ്റൈ​നെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​നാ​രോ​പ​ണ​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ദ്ദേ​ഹ​വു​മാ​യു​ള്ള ബ​ന്ധം വേ​ർ​പി​രി​യാ​നൊ​രു​ങ്ങി ഭാ​ര്യ​യും ന​ടി​യു​മാ​യ ജോ​ർ​ജി​ന ചാ​പ്​​മാ​ൻ. ഹാ​ർ​വി​യി​ൽ​നി​ന്ന്​ ​ ഉ​ണ്ടാ​യ ദു​ര​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി പ്ര​മു​ഖ ഹോ​ളി​വു​ഡ്​ അ​ഭി​നേ​​​​ത്രി​ക​ളാ​യ ആ​ഞ്​​ജ​ലീ​ന ജോ​ളി​യും പാ​ൽ​​​ത്രോ​യു​മ​ട​ക്കം രം​ഗ​ത്തു​വ​ന്നി​രു​ന്നു. ‘ദ ​ന്യൂ​യോ​ർ​ക്ക​ർ’ മാ​ഗ​സി​നി​ലാ​ണ്​ ഇ​വ​ർ പീ​ഡ​ന​വി​വ​രം പ​ങ്കു​വെ​ച്ച​ത്. 

ഇ​ത്ര​യ​ധി​കം സ്​​ത്രീ​ക​ൾ ഒ​രു മ​നു​ഷ്യ​നാ​ൽ വേ​ദ​ന അ​നു​ഭ​വി​ച്ചുെ​വ​ന്ന​തി​ൽ ത​​െൻറ ഹൃ​ദ​യം നു​റു​ങ്ങു​ന്നു​വെ​ന്നും ഇ​തൊ​രു മാ​പ്പ​ർ​ഹി​ക്കാ​ത്ത ​പ്ര​വൃ​ത്തി​യാ​ണെ​ന്നും ജോ​ർ​ജി​ന പ്ര​തി​ക​രി​ച്ചു. 65കാ​ര​നാ​യ വെ​യ്​​ൻ​സ്​​െ​റ്റെ​നും 41കാ​രി​യാ​യ ജോ​ർ​ജി​ന​ക്കും ര​ണ്ട്​ കു​ട്ടി​ക​ളു​ണ്ട്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന്​ സ്വ​ന്തം ഫി​ലിം സ്​​റ്റു​ഡി​യോ​യി​ൽ​നി​ന്ന്​ വെ​യ്​​ൻ​സ്​​​റ്റൈ​നെ പു​റ​ത്താ​ക്കി​യി​രു​ന്നു. അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ട്​ സ​ഹ​ക​രി​ക്കു​മെ​ന്ന്​ ‘ദ ​വെ​യ്​​ൻ​സ്​​​റ്റൈ​ൻ ക​മ്പ​നി’ വ്യ​ക്​​ത​മാ​ക്കു​ക​യും ചെ​യ്​​തു. ത​​െൻറ കു​ട്ടി​ക്കാ​ല​ത്താ​ണ്​ ഹാ​ർ​വി​യി​ൽ​നി​ന്നും ചീ​ത്ത അ​നു​ഭ​വം നേ​രി​ട്ട​തെ​ന്നും ഇ​തോ​ടെ ഇ​യാ​ൾ​ക്കൊ​പ്പം പി​ന്നീ​ടൊ​രി​ക്ക​ലും ജോ​ലി ചെ​യ്യാ​ൻ തോ​ന്നി​യി​ട്ടി​ല്ലെ​ന്നും ജോ​ളി പ​റ​ഞ്ഞു.  

ഏ​ത്​ രാ​ജ്യ​ത്താ​യാ​ലും ഏ​ത്​ മേ​ഖ​ല​യി​ലാ​യാ​ലും സ്​​ത്രീ​ക​ൾ​ക്കു​നേ​രെ​യു​ള്ള ഇ​ത്ത​രം പെ​രു​മാ​റ്റം ഒ​രു​ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. കു​ട്ടി​യാ​യി​രി​ക്കു​േ​മ്പാ​ൾ ഇ​യാ​ളി​ൽ​നി​ന്നും നേ​രി​ട്ട പീ​ഡ​ന​ത്തെ​ക്കു​റി​ച്ചാ​ണ്​ ന​ടി പാ​ൽ​ത്രോ​യും വെ​ളി​പ്പെ​ടു​ത്തി​യ​ത്. ആ ​സ​മ​യ​ത്തെ സു​ഹൃ​ത്താ​യി​രു​ന്ന ബ്രാ​ഡ്​ പി​റ്റി​നോ​ട്​ ഇ​ക്കാ​ര്യം പ​ങ്കു​വെ​ച്ചി​രു​ന്നു​വെ​ന്നും പി​റ്റ്​ ഹാ​ർ​വി​യു​മാ​യി വ​ഴ​ക്ക​ടി​ച്ചു​വെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

COMMENTS