യുദ്ധത്തിൽ ആര്​ ജയിക്കും? ഗെയിം ഓഫ് ത്രോൺസ് അവസാന സീസൺ ഇന്ന് മുതൽ 

16:25 PM
14/04/2019
game-of-thrones

ലോകത്തിലെ ഏറ്റവും ജനപ്രിയ ടെലിവിഷൻ സീരീസായ 'ഗെയിം ഓഫ് ത്രോൺസി'ൻെറ അവസാന സീസൺ ഇന്ന് മുതൽ സംപ്രേക്ഷണം ആരംഭിക്കും. 

ഇതുവരെ ഏഴ്​ സീസണുകൾ പുറത്തുവന്ന ഗെയിം ഓഫ് ത്രോൺസിൻെറ എട്ടാം അധ്യായത്തിന്​ മുന്നോടിയായി നിരവധി ട്രെയിലറുകളും ടീസറുകളും പുറത്തുവന്നിരുന്നു. ഇവയെല്ലാം ആകാംക്ഷ കൂട്ടുന്നവയുമായിരുന്നു. എട്ട്​ സീസണുകളിലായി 67 എപ്പിസോഡുകളാണ്​ ജി.ഒ.ടി എന്നറിയ​പ്പെടുന്ന ഗെയിം ഓഫ് ത്രോൺസിലുള്ളത്​.

ഇന്ത്യക്കാർക്ക്​ സീരീസിൻെറ അവസാന അധ്യായം കാണാൻ ഇന്ത്യയിൽ ഔദ്യോഗികമായി സംപ്രേക്ഷണം ചെയ്യുന്നത് വരെ കാത്തിരിക്കേണ്ടി വരും. എന്നാൽ അത്​ എന്നാണെന്ന വിവരം​ ഇപ്പോൾ പുറത്തുവന്നിട്ടില്ല. എന്നാൽ 999 രൂപ നൽകി ഹോട്ട്സ്റ്റാറിൻെറ ഒരുവർഷത്തെ സബ്‌സ്‌ക്രിപ്‌ഷൻ എടുത്താൽ അമേരിക്കക്കാർക്കൊപ്പം തന്നെ ഇന്ത്യക്കാർക്കും ഗെയിം ഓഫ്​ ത്രോൺസ്​ അവസാന സീസൺ ആദ്യ എപിസോഡ്​ മുതൽ കണ്ട്​ തുടങ്ങാം.

Loading...
COMMENTS