‘മീ റ്റൂ’ കാമ്പയിനിനെതിരെ ഫ്രഞ്ച് നടി രംഗത്ത്
text_fieldsലണ്ടൻ: സമൂഹമാധ്യമങ്ങളിലൊതുങ്ങാതെ ഏറെ വാഗ്വാദങ്ങൾക്കും തുറന്നുപറച്ചിലിനും കാരണമായ ‘മീ റ്റൂ’ ഹാഷ്ടാഗ് കാമ്പയിനിനെതിരെ ഫ്രഞ്ച് നടി രംഗത്ത്. ‘മീ റ്റൂ’ കാമ്പയിനിലൂടെ പുരുഷന്മാരെ നീതിയുക്തമല്ലാതെ കൗതുകത്തോടെയും മർക്കടമുഷ്ടിയോടെയുമാണ് നേരിട്ടതെന്നും നടിയായ കാതറിൻ ഡിന്യൂവേ അഭിപ്രായപ്പെട്ടു.
ഹോളിവുഡിൽ സ്ത്രീകൾക്കെതിരായ ആക്രമണങ്ങളുടെ തുറന്നുപറച്ചിലുകളോടെയാണ് ‘മീ റ്റൂ’ കാമ്പയിനിന് തുടക്കമിട്ടത്. ലോകത്തിലെ പല കോണിൽനിന്നും കാമ്പയിനിനെ പിന്തുണച്ച് നിരവധി സ്ത്രീകൾ തങ്ങൾ നേരിട്ട ലൈംഗിക അതിക്രമങ്ങൾ തുറന്നുപറയുകയും ചെയ്തിരുന്നു. കാമ്പയിനിനെതിരെ കാതറിൻ ഉൾെപ്പടെ നൂറോളം സ്ത്രീകൾ ചേർന്ന് തയാറാക്കിയ കത്ത് പത്രത്തിൽ പ്രസിദ്ധീകരിക്കുകയായിരുന്നു.
