Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എമ്മ സ്റ്റോൺ: ഹോളിവുഡിൽ ഏറ്റവും കുടുതൽ പ്രതിഫലം വാങ്ങുന്ന നായിക 

text_fields
bookmark_border
എമ്മ സ്റ്റോൺ: ഹോളിവുഡിൽ ഏറ്റവും കുടുതൽ പ്രതിഫലം വാങ്ങുന്ന നായിക 
cancel

ഹോളിവുഡില്‍ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളുടെ പട്ടികയിൽ ഒന്നാമതെത്തി നടി എമ്മ സ്റ്റോൺ.  ഫോബ്സ് മാസിക പുറത്തിറക്കിയ പട്ടികയിലാണ് എമ്മക്ക് ഒന്നാം സ്ഥാനം. 26 ദശലക്ഷം ഡോളര്‍ ആണ് കഴിഞ്ഞ വര്‍ഷം സിനിമയില്‍ നിന്ന് ഓസ്കര്‍ ജേതാവ് കൂടിയായ എമ്മ സ്റ്റോണ്‍ നേടിയത്.  നീല്‍സണ്‍, കോംസ്‌കോര്‍, ഐ.എം.ഡി.ബി എന്നിവര്‍ സംയുക്തമായി തയാറാക്കിയ പട്ടിക പരിഗണിച്ചിരിക്കുന്നത് 2016 ജൂണ്‍ ഒന്ന് മുതല്‍ 2017 ജൂണ്‍ ഒന്ന് വരെയുള്ള താരങ്ങളുടെ വരുമാനമാണ്.

മുന്‍ വര്‍ഷത്തില്‍ ഒന്നാം സ്ഥാനത്തായിരുന്ന ജെന്നിഫര്‍ ലോറന്‍സിനെയും എമ്മ വാട്സണെയും പിന്തള്ളിയാണ് എമ്മ സ്റ്റോണ്‍ ഇക്കുറി മുന്നിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഒരു കോടി ഡോളറായിരുന്ന പ്രതിഫല തുകയില്‍ ഈ വര്‍ഷം 160 ശതമാനം വര്‍ധനവാണ് ഉണ്ടായത്. 28 കാരിയായ എമ്മ സ്റ്റോണ്‍ നേരത്തെ പ്രതിഫല തുകയിലെ സ്ത്രീ പുരുഷ വിവേചനത്തെ കുറിച്ച് പ്രതികരിച്ചിരുന്നു. ജെന്നിഫര്‍ ലോറണ്‍സ് ആണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തായിരുന്ന ജെന്നിഫര്‍ ലോറന്‍സ് ഈ വര്‍ഷം നേടിയത് 24 ദശലക്ഷം ഡോളര്‍ ആണ്. ആദ്യ പത്ത് സ്ഥാനത്തുള്ളവരും 11. ദശലക്ഷത്തിന് മുകളില്‍ സമ്പാദിച്ചവരാണ്.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Emma Stone is 2017's best paid actress-Movie News
Next Story