Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഡി കാപ്രിയോ പാടുന്നു -...

ഡി കാപ്രിയോ പാടുന്നു - "ഔവർ ലൈഫ് വിൽ ഗോ ഓൺ..." ​

text_fields
bookmark_border
ഡി കാപ്രിയോ പാടുന്നു - ഔവർ ലൈഫ് വിൽ ഗോ ഓൺ... ​
cancel

വാഷിങ്​ടൺ: മുങ്ങിത്താഴുന്ന കപ്പലിൽ നിന്ന് പ്രിയപ്പെട്ടവളെ രക്ഷിച്ച വീരനായകനായി ലോകമെമ്പാടുമുള്ള ആരാധകരുടെ മനം കവർന്ന നടനാണ് ടൈറ്റാനിക് നായകൻ ലിയനാഡോ ഡി കാപ്രിയോ. ഇപ്പോൾ ലോകം കൊറോണ ഭീതിയിൽ കഴിയുമ്പോൾ മഹാമാരിയുടെ പിടിയിൽ നിന്ന് പ്രിയപ്പെട്ടവളെ രക്ഷിക്കാനുള്ള ഡി കാപ്രിയോയുടെ ശ്രമവും ആരാധകർ ചർച്ചയാക്കുകയാണ്.

കോവിഡ്​ ഭീതി കാരണം ഡി​ കാപ്രിയോയും കാമുകി കാമിലയും വീട്ടുവാസത്തിലാണ്. ലോസ്​ ഏഞ്ചൽസിലെ താരത്തിന്റെ വീട്ടിലാണ്​ ഇരുവരും ഏകാന്ത വാസത്തിൽ കഴിയുന്നത്​. കോവിഡ്​ ലക്ഷണങ്ങളൊന്നുമില്ലെങ്കിലും മുൻകകരുതലി​ന്റ ഭാഗമായി ഇരുവരും വീട്ടിൽ തന്നെ കഴിയാൻ തീരുമാനിക്കുകയായിരുന്നു.

സമൂഹത്തിൽ നിന്ന്​ ഒറ്റപ്പെട്ടുള്ള ജീവിതം ഇരുവരും ആസ്വദിക്കുകയാണെന്ന്​ താരത്തിന്റെ അടുത്ത വൃത്തങ്ങൾ വാർത്താ ഏജൻസിയോട്​ പറഞ്ഞു.
45കാരനായ ഡി കാപ്രിയോയും 22 കാരിയായ കാമിലയും തമ്മിലുള്ള ബന്ധം തുടങ്ങുന്നത്​ 2017 ൽ ആണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hollywoodmovie newscorona virus
News Summary - dicaprio sings our life will go on
Next Story