Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമുംബൈ ഭീകരാക്രമണത്തെ...

മുംബൈ ഭീകരാക്രമണത്തെ കുറിച്ച്​ പറയുന്ന ഹോളിവുഡ്​ ചിത്രം ന്യൂസീലാൻഡിൽ നിരോധിച്ചു

text_fields
bookmark_border
hotel-mumbai
cancel

വെല്ലിങ്​ടൺ: ദേവ്​ പ​ട്ടേൽ നായകനായ ഹോട്ടൽ മുംബൈ എന്ന ഹോളിവുഡ്​ ചിത്രം ന്യസീലാൻഡിലെ എല്ലാ തിയറ്ററുകളിൽ നിന ്നും പിൻവലിച്ചു. ക്രൈസ്റ്റചർച്ച്​, ലിൻവുഡ്​ എന്നിവിടങ്ങളിലെ പള്ളികളിലുണ്ടായ ഭീകരാക്രമണത്തി​​െൻറ പശ്ചാത്തലത ്തിലാണ്​ തീരുമാനം. 2008 നവംബർ എട്ടിന് മുംബൈയിലെ താജ്​ ഹോട്ടലിൽ​ നടന്ന ഭീകരാക്രമണത്തെ കുറിച്ച്​ പറയുന്ന ചിത്രത്തിൽ അനുപം ഖേറടക്കം നിരവധി ബോളിവുഡ്​, ഹോളിവുഡ്​ താരങ്ങൾ അണി​നിരക്കുന്നുണ്ട്​.

താജ്​ ഹോട്ടലിലെ ജീവനക്കാരെയും താമസക്കാരെയും രക്ഷിക്കുന്നതിനിടെ ജീവൻ നഷ്​ടമായ ഹോട്ടൽ സ്റ്റാഫായാണ്​ ദേവ്​ പ​ട്ടേൽ ചിത്രത്തിലെത്തുന്നത്​. ‘ഹോട്ടൽ മുംബൈ’ ന്യസീലാൻഡിലെ ഒരു തിയറ്ററിലും പ്രദർശിപ്പിക്കില്ലെന്ന്​ എൻ.സെഡ്​ ഹെറാൾഡിൽ വന്ന റിപ്പോർട്ടിൽ പറയുന്നു. ഇതേതുടർന്ന്​ അനുപം ഖേർ നേതൃത്വം നൽകുന്ന ചിത്രത്തി​​െൻറ പ്രമോഷണൽ ചടങ്ങുകളെല്ലാം ഉപേക്ഷിക്കുകയും ചെയ്​തു.

രാജ്യമൊട്ടാകെ കഴിഞ്ഞ വ്യാഴാഴ്​ച പ്രദർശനത്തിനെത്തിയ ചിത്രം വെള്ളിയാഴ്​ചയുണ്ടായ ഭീകരാക്രമണത്തിന്​ ശേഷം മാർച്ച്​ 28 വരെ പ്രദർശനം നിർത്തിവെച്ചതായി ആസ്​ട്രേലിയയിലെ ഐകൺ ഫിലിം ഡിസ്​ട്രിബ്യൂഷൻ അറിയിച്ചിരുന്നു. ന്യൂസിലാൻഡിൽ 118,000 ത്തോളം ഡോളർ സ്വന്തമാക്കിയ ചിത്രം കലക്ഷനിൽ സൂപ്പർഹീറോ ചിത്രമായ ക്യാപ്റ്റൻ മാർവലിന്​ തൊട്ടുപിറകെയായിരുന്നു.

ആസ്​ത്രേലിയൻ സംവിധായകൻ ആന്തണി മാരാസാണ്​ ചിത്രം സംംവിധാനം ചെയ്​തത്​. ദേവ്​ പ​ട്ടേലിനെ കൂടാതെ ആർമീ ഹാമർ, നാസനിൻ ബൊനയ്​ദി, ടിൽദ കോഭം,ഹാർവീ, അനുപം ഖേർ, ജേസൺ ഐസക്​ എന്നിവരാണ്​ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dev PatelNew Zealand mosque attack
News Summary - Dev Patel’s Hotel Mumbai gets pulled down from theatres in New Zealand-world news
Next Story