You are here
ഹോളിവുഡ് സിനിമയായ ഡെഡ്പൂൾ 2ന് വിമർശനം
ലോസ് ആഞ്ജലസ്: ഹോളിവുഡ് സിനിമയായ ഡെഡ്പൂൾ 2 പ്രേക്ഷകപ്രീ തിക്കൊപ്പം വിമർശനവും ഏറ്റുവാങ്ങി മുന്നേറുന്നു. ഡേവിഡ് ലെറ്റ്ച്ച് ആണ് സിനിമ സംവിധാനം ചെയ്തത്. റയാൻ റെയ്നോൾഡ് ആണ് ഡെഡ്പൂൾ വേഷത്തിൽ എത്തുന്നത്.
സിനിമയിൽ സ്ത്രീകഥാപാത്രങ്ങളെ കൈകാര്യം ചെയ്ത രീതിയിലാണ് വിമർശനം ഉയർന്നത്. നായകന് പൂർണപിന്തുണ നൽകി കൂടെ നിൽക്കുന്ന കഥാപാത്രമാണ് വനേസ. രണ്ടാംഭാഗെമത്തുേമ്പാൾ വനേസയുടെ മരണമാണ് കാണിക്കുന്നത്. ഇതാണ് വിമർശകരെ ചൊടിപ്പിച്ചത്.
വില്ലൻ കഥാപാത്രമായ കാബിളിെൻറ ഭാര്യയും കുട്ടിയും ഇതേ അനുഭവത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ, കഥാപാത്രസൃഷ്ടിയിൽ ഇങ്ങനെയൊരു വേർതിരിവിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും ആളുകൾക്ക് അങ്ങനെ തോന്നിയതിൽ ക്ഷമ ചോദിക്കുന്നുവെന്നും തിരക്കഥാകൃത്തുക്കളായ പോൾ വെർനികും റെട്ട് റീസും പറഞ്ഞു.
Please Note
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്‍െറ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. 'മംഗ്ലീഷില്‍' എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.