ജെയിംസ് ബോണ്ടായി വീണ്ടും ഡാനിയേൽ ക്രെയ്ഗ്
text_fieldsബര്‍ലിൻ: പുതിയ ജെയിംസ് ബോണ്ട് ചിത്രത്തില്‍ വേഷമിടുമെന്ന് പ്രശസ്ത നടൻ ഡാനിയേല്‍ ക്രെയ്ഗ്. അഞ്ചാമത്തെ ജെയിംസ് ബോണ്ട് ചിത്രത്തിലും ബോണ്ട് വേഷത്തിൽ താൻ വെള്ളിത്തിരയിലെത്തുമെന്ന് ക്രെയ്ഗ് വ്യക്തമാക്കി. ഇനി ജെയിംസ് ബോണ്ട് വേഷത്തിലേക്കില്ലെന്ന് ക്രെയ്ഗ് നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നു.
2015 അവസാനമാണ് ക്രെയ്ഗിെൻറ സ്പെക്ട്രാ 007 എന്ന അവസാന ചിത്രം പുറത്ത് വന്നത്. ജെയിംസ് ബോണ്ട് സീരീസിൽ അഭിനയിക്കുന്നത് താൻ ഇഷ്ടപ്പെടുന്നതായും ക്രെയ്ഗ് ചൊവ്വാഴ്ച രാത്രി ചാനൽ ടോക് ഷോയിലൂടെ വ്യക്തമാക്കി. ക്രെയ്ഗിെൻറ തീരുമാനം ആഹ്ളാദപൂർവ്വമാണ് ആരാധകർ ഏറ്റെടുത്തത്.
ചിത്രത്തിൽ അഭിനയിക്കാമെന്നത് അണിയറ പ്രവർത്തകരുമായി ചർച്ച െചയ്യും. തനിക്കൊരു ഇടവേള വേണമായിരുന്നുവെന്നും ചിത്രത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
49 കാരനായ ഡാനിയേൽ ക്രെയ്ഗ് ജെയിംസ് ബോണ്ട് ചിത്രത്തിലേക്കില്ലെന്നത് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആരാധകരെ നിരാശരാക്കിയിരുന്നു.
