ചെ​ര്‍ണോ​ബി​ല്‍ വെ​ബ്​ പ​ര​മ്പ​ര നി​രോ​ധി​ക്ക​ണ​മെ​ന്ന് റ​ഷ്യ

23:23 PM
14/06/2019
മോ​സ്​​കോ: എ​ച്ച്.​ബി.​ഒ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ചെ​ർ​ണോ​ബി​ൽ വെ​ബ്​ പ​ര​മ്പ​ര നി​രോ​ധി​ക്ക​ണ​മെ​ന്ന്​ റ​ഷ്യ​ന്‍ ക​മ്യൂ​ണി​സ്​​റ്റ്​ പാ​ര്‍ട്ടി. പ​ര​മ്പ​ര നി​രോ​ധി​ച്ച്​  നി​ർ​മാ​താ​ക്ക​ള്‍ക്കെ​തി​രെ ക്രി​മി​ന​ല്‍ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​ണ്​ പാ​ര്‍ട്ടി​യു​ടെ ആ​വ​ശ്യം. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് റ​ഷ്യ​ന്‍ സ​ര്‍ക്കാ​റി​നും വാ​ര്‍ത്താ വി​ത​ര​ണ വ​കു​പ്പി​നും പാ​ര്‍ട്ടി സെ​ക്ര​ട്ട​റി സെ​ര്‍ജി മാ​ലി​ന്‍കോ​വി​ച്ച് പ​രാ​തി ന​ല്‍കി. ഒ​രു ദു​ര​ന്ത​ത്തെ ഉ​പ​യോ​ഗി​ച്ച് തെ​റ്റാ​യ ആ​ശ​യ​പ്ര​ച​ര​ണം ന​ട​ത്തു​ക​യാ​ണ്  എ​ച്ച്.​ബി.​ഒ ചെ​യ്യു​ന്ന​തെന്നും സെ​ര്‍ജി മാ​ലി​ന്‍കോ​വി​ച്ച്  ആ​രോ​പി​ച്ചു.
Loading...
COMMENTS