കാ​ൻ ഫെ​സ്​​റ്റ്​: കൊ​റീ​ദ​ക്ക്​ പാം​ദോ​ർ

22:42 PM
20/05/2018
ഹി​രോ​സാ​കു കൊ​റീ​ദ​ പാം​ദോ​ർ പു​ര​സ്കാ​രവുമായി
പാ​രി​സ്​: 71മ​ത്​ കാ​ൻ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. ജാ​പ്പ​നീ​സ് സം​വി​ധാ​യ​ക​നാ​യ ഹി​രോ​സാ​കു കൊ​റീ​ദ​ക്കാ​ണ്​ ‘പാം​ദോ​ർ പു​ര​സ്കാ​രം’. ജ​പ്പാ​നി​ലെ ഒ​രു നി​ർ​ധ​ന കു​ടും​ബ​ത്തി​​​െൻറ ക​ഥ​പ​റ​ഞ്ഞ ചി​ത്ര​മാ​യ ‘ഷോ​പ്‌ ലി​ഫ്റ്റേ​ഴ്സാ​ണ്’ പു​ര​സ്കാ​രം നേ​ടി​ക്കൊ​ടു​ത്ത​ത്‌. 

‘ഡോ​ഗ്‌​മാ​ൻ’ ഇ​റ്റാ​ലി​യ​ൻ ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് ഇ​റ്റ​ലി​ക്കാ​ര​നാ​യ മാ​ഴ്സെ​ലോ ഫോ​ണ്ടി മി​ക​ച്ച ന​ട​നു​ള്ള അ​വാ​ർ​ഡ് നേ​ടി. റ​ഷ്യ​ൻ-​ക​സാ​ഖ് ചി​ത്ര​മാ​യ അ​യ്ക​യി​ൽ നാ​യി​ക​വേ​ഷം ചെ​യ്ത സ​മാ​ൽ യെ​സ്‌​ല്യ​മോ​വ മി​ക​ച്ച ന​ടി​യാ​യി. മി​ക​ച്ച സം​വി​ധാ​യ​ക​നാ​യി പോ​ള​ണ്ടു​കാ​ര​ൻ പ​വേ​ൽ പ​വ്‌​ലി​കോ​വ്സ്കി ​െത​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

‘കോ​ൾ​ഡ്‌​വാ​ർ’ എ​ന്ന ചി​ത്ര​മാ​ണ് അ​ദ്ദേ​ഹം സം​വി​ധാ​നം ചെ​യ്ത​ത്. ഹോ​ളി​വു​ഡ് സം​വി​ധാ​യ​ക​നാ​യ സ്പൈ​ക് ലീ ‘(​ബ്ലാ​ക് ​ക്ലാ​ൻ​സ്മെ​ൻ)’ ഗ്രാ​ൻ​ഡ് പ്രി​ക്സ് പു​ര​സ്കാ​രം നേ​ടി. ല​ബ​നീ​സ് ചി​ത്ര​മാ​യ കാ​ഫേ​ർ​ന​ത്തി​​​െൻറ സം​വി​ധാ​യി​ക ന​ദീ​ൻ ല​ബാ​ക്കി ജൂ​റി പു​ര​സ്കാ​രം നേ​ടി.

മി​ക​ച്ച തി​ര​ക്ക​ഥ​ക്കു​ള്ള പു​ര​സ്കാ​രം ആ​ലി​സ് റോ​വാ​ച്ച​ർ (ഹാ​പ്പി ആ​സ് ല​സാ​രോ), നാ​ദി​ർ സാ​യ്‌​വ​ർ, ജാ​ഫ​ർ പ​നാ​ഹി (3 ഫെ​യ്സ​സ്) എ​ന്നി​വ​ർ പ​ങ്കി​ട്ടു. 
പ്ര​ശ​സ്ത ഫ്ര​ഞ്ച് സം​വി​ധാ​യ​ക​ൻ ഷോ​ൺ ല്യൂ ​ഗൊ​ദാ​ർ​ദ്, ജൂ​റി​യു​ടെ പ്ര​ത്യേ​ക പാം​ദോ​ർ പു​ര​സ്കാ​രം നേ​ടി.
Loading...
COMMENTS