ബിൽ കോസ്ബിയും റോമൻ പൊളാൻസ്കിയും ഒാസ്കർ അക്കാദമിയിൽ നിന്ന് പുറത്ത് 

09:48 AM
04/05/2018
cosbi-polanski

ന്യൂയോർക്ക്: ലൈം​ഗി​കാ​രോ​പ​ണത്തെ തുടർന്ന് ഹാസ്യതാരം ബി​ൽ കോ​സ്ബി​യെ​യും ഫ്ര​ഞ്ച് സം​വി​ധാ​യ​ക​ൻ റോ​മ​ൻ പൊ​ളാ​ൻ​സ്കി​യേ​യും ഓ​സ്ക​ർ അ​ക്കാ​ദ​മി (അ​ക്കാ​ദ​മി ഓ​ഫ് മോ​ഷ​ൻ പി​ക്ച​ർ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ​സ്) പു​റ​ത്താ​ക്കി. പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചതിനെ തുടർന്നാണ് നടപടി. നിർമാതാവ് ഹാർവി വിൻസ്റ്റണെ സമാന ആരോപണത്തെ തുടർന്ന് കഴിഞ്ഞ വർഷം പുറത്താക്കിയിരുന്നു. 

13 വ​ർ​ഷം മു​മ്പ് ന​ട​ന്ന ലൈം​ഗി​ക പീ​ഡ​ന​ക്കേ​സി​ൽ കോ​സ്ബി കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി വി​ധി​ച്ചി​രു​ന്നു. മു​ൻ ബാ​സ്ക​റ്റ് ബോ​ൾ താ​ര​മാ​യ യു​വ​തി​യെ കോ​സ്ബി ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ വ​സ​തി​യി​ൽ മ​യ​ക്കു​മ​രു​ന്നു ന​ൽ​കി​യ​ ശേ​ഷം മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്നാ​ണു കേ​സ്. അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ സി​വി​ലി​യ​ൻ ബ​ഹു​മ​തി​യാ​യ പ്ര​സി​ഡ​ൻ​ഷ്യ​ൽ മെ​ഡ​ൽ ഓ​ഫ് ഫ്രീ​ഡം ല​ഭി​ച്ച​യാ​ളാ​ണ് കോ​സ്ബി.

1978ൽ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സാ​ണ് പൊ​ളാ​ൻ​സ്കി​ക്കെതിരെയുള്ളത്. കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹം ത​ട​വുശി​ക്ഷ അ​നു​ഭ​വി​ച്ചി​രു​ന്നു. 2003ൽ ​മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള ഓ​സ്ക​ർ പു​ര​സ്കാ​രം നേ​ടി​യ വ്യക്തിയാണ് പൊ​ളാ​ൻ​സ്കി. 
 

Loading...
COMMENTS