റിലീസിന്​ തലേന്ന്​ അവഞ്ചേഴ്​സ്​-എൻഡ്​ ഗെയിം തമിഴ്​റോക്കേഴ്​സിൽ

12:10 PM
25/04/2019
avengers-end-game

ദില്ലി: മാർവൽ സിനിമാറ്റിക്​ യൂണിവേഴ്​സിലെ ഏറ്റവും അവസാന ചിത്രം അവഞ്ചേര്‍സ്: എന്‍ഡ് ഗെയിം റിലീസിന് മു​േമ്പ ഇന്‍റര്‍നെറ്റില്‍. ഇന്ത്യൻ ചിത്രങ്ങൾക്ക്​ സ്ഥിരമായി പൈറസി ഭീഷണിയുയർത്തുന്ന തമിഴ് റോക്കേഴ്‌സാണ് ബ്രഹ്മാണ്ഡചിത്രമായ എൻഡ്​ ഗെയിമും ചോര്‍ത്തിയിരിക്കുന്നത്. ചിത്രം നാളെ ഇന്ത്യയില്‍ റിലീസ് ചെയ്യാനിരിക്കെ​ വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്​​ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്​​.

2008ലാണ്​ മാർവൽ അവരുടെ ആദ്യ ചിത്രമായ അയേൺ മാൻ പ്രേക്ഷകർക്ക്​ മുന്നിലേക്ക്​ എത്തിക്കുന്നത്​​. വൻ വിജയമായ അയേൺ മാന്​ ശേഷം ക്യാപ്​റ്റൻ അമേരിക്ക, തോർ തുടങ്ങിയ സൂപ്പർഹീറോകളെ കുറിച്ചുള്ള സിനിമകൾ ഒരുക്കി. വൈകാതെ ഈ സൂപ്പർതാരങ്ങളെല്ലാം ഒരുമിച്ചുള്ള അവഞ്ചേഴ്​സ്​ എന്ന വമ്പൻ ചിത്രവും പ്രേക്ഷകർക്ക്​ മുന്നിലെത്തിച്ചു.  

ഈ സീരിസിലെ അവസാന ചിത്രമാണ് എന്‍ഡ് ഗെയിം. സിനിമ ഇന്നലെ ലോകമെമ്പാടും റിലീസ് ചെയ്തിരുന്നു. മികച്ച അഭിപ്രായം നേടുന്ന ചിത്രത്തിന് ഇന്ത്യയിലും കോടിക്കണക്കിന്​ ആരാധകരാണുള്ളത്​. 26നാണ്​ ഇന്ത്യയിൽ എൻഡ്​ ഗെയിം റിലീസ്​ ചെയ്യുക.

തിയറ്ററുകളിൽ ടിക്കറ്റ്​ ലഭിക്കാതെ വരുന്ന കാഴ്​ചയാണ്​ പലയിടത്തും. ഇത്രയും ആകാംക്ഷയുണർത്തിയ ചിത്രത്തി​​െൻറ വ്യാജ പതിപ്പ്​ ഇൻറർനെറ്റിൽ സൗജന്യമായി ലഭ്യമാകുന്നത്​ സിനിമ ഇന്ത്യയിൽ വിതരണം ചെയ്യുന്നവരിൽ വലിയ ആശങ്കയാണ്​ ഉയർത്തിയിരിക്കുന്നത്​.

Loading...
COMMENTS