അർണോൾഡ്​ ഷ്വാസ്നെഗറര്‍ വീണ്ടും; ‘ഡാര്‍ക്ക് ഫെയ്റ്റ്’ മലയാളത്തിലും

19:54 PM
14/10/2019
Arnold-Schwarzenegger

സൂപ്പർ താരം അർണോൾഡ്​ ഷ്വാസ്നെഗറര്‍ 'ടെർമിനേറ്റർ' സീരീസായ 'ഡാർക്ക്‌ ഫെയ്റ്റിലൂടെ' തിരിച്ചു വരുന്നു. ജെയിംസ് കാമറോണും ഡേവിഡ് എലിസണും സംയുക്തമായി നിർമ്മിക്കുന്ന ചിത്രം ടിം മില്ലർ ആണ് സംവിധാനം ചെയ്യുന്നത്.  

അർണോൾഡിനെ കൂടാതെ ലിൻഡ ഹാമിൽട്ടൺ, എഡ്വേർഡ് ഫർലോങ് എന്നിവരും മികവുറ്റ കഥാപാത്രങ്ങളെ പുനരവതരിപ്പിക്കുന്നുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം തുടങ്ങി ആറ് ഭാഷകളിലാണ് ചിത്രം എത്തുക. നവംബര്‍ ഒന്നിന് ഡാര്‍ക്ക് ഫെയ്റ്റ് പ്രദര്‍ശനത്തിനെത്തും. 

Loading...
COMMENTS