ഹൃദയ ശസ്ത്രക്രിയ: അർണോൾഡ് ഷ്വാസ്നെഗറിെൻറ ആരോഗ്യനില തൃപ്തികരം
text_fieldsലോസ് ആഞ്ജലസ്: ഹൃദയശസ്ത്രക്രിയ കഴിഞ്ഞ മുതിർന്ന ഹോളിവുഡ് ആക്ഷൻ താരവും മുൻ കാലിഫോർണിയ ഗവർണറുമായ അർണോൾഡ് ഷ്വാസ്െനഗറിെൻറ ആരോഗ്യനില തൃപ്തികരം. വ്യാഴാഴ്ചയാണ് അദ്ദേഹത്തെ അടിയന്തര ഹൃദയശസ്ത്രക്രിയക്കു വിേധയനാക്കിയത്.
1997ൽ ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ച പൾമനറി വാൾവ് വീണ്ടും മറ്റിവെക്കുകയായിരുന്നു. അർണോൾഡ് ഷ്വാസ്െനഗറുടെ ശസ്ത്രക്രിയ വിജയകരമായെന്നും നില തൃപ്തികരമാണെന്നും മുഴുവൻ മെഡിക്കൽ സംഘത്തിനും അവരുടെ അശ്രാന്ത പരിശ്രമത്തിനും നന്ദി പറയുന്നതായും അദ്ദേഹത്തിെൻറ വക്താവ് ഡാനിയൽ കെച്ചൽ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
