ജാക് സ്പാരോ ആവാൻ ഇനി ജോണി ഡെപ് ഇല്ല
text_fieldsലോസ് ആഞ്ജലസ്: ലോക പ്രശസ്ത ചലച്ചിത്ര കഥാപാത്രമായ ക്യാപ്റ്റന്‍ ജാക് സ്പാരോ എന്ന കട ല്ക്കൊള്ളക്കാരനായി ജോണി ഡെപ് (55)ഇനി വെള്ളിത്തിരയിലെത്തില്ല. ‘പൈറേറ്റസ് ഓഫ് ദി കരീബി യന്‍’ ചിത്രങ്ങളിലാണ് ജോണി ഡെപ് ജാക് സ്പാരോയെ അവതരിപ്പിച്ചത്. ഡെപ് ഇനി ഈ കഥാപാത്രത്തെ അവതരിപ്പിക്കില്ലെന്ന് അഭ്യൂഹങ്ങളുയർന്നിരുന്നു. ഡിസ്നിയുടെ പ്രൊഡക്ഷന്‍ ചീഫ് ഷോണ്‍ ബെയ്ലി പുതിയ പൈറേറ്റ്സ് ഓഫ് ദി കരീബിയന്‍ ഫ്രാഞ്ചൈസില്‍ ജോണി ഡെപ് ഉണ്ടാകില്ലെന്ന് അറിയിച്ചു.
ഹോളിവുഡ് റിപ്പോര്‍ട്ടറുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 14 വര്‍ഷങ്ങള്‍ക്കിടെ ഡെപ് അഞ്ചു തവണ ജാക് സ്പാരോ ആയി വെള്ളിത്തിരയിലെത്തി. 450 കോടി ഡോളറുകള്‍ വാരിക്കൂട്ടിയ ഈ ചിത്രങ്ങള്‍ ഏറ്റവും അധികം കാശുണ്ടാക്കിയ 12ാമത്തെ ഫ്രാഞ്ചൈസ് ആണ്.
2015ല്‍ പുറത്തിറങ്ങിയ ‘ഡെഡ് മാന്‍ ടെല്‍ നോ ടെയ്ല്‍സ്’ ആയിരുന്നു ഡെപ് അവസാനമായി ജാക് സ്പാരോ ആയി എത്തിയ ചലച്ചിത്രം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
