ചുരുളി ‘ഇന്ന് ആറിന്’ എത്തുമെന്ന് ലിജൊ; നിഗൂഢതയെന്ന് ആരാധകർ
text_fieldsതെൻറ പുതിയ സിനിമയായ ചുരുളിയുടെ പുതിയ പോസ്റ്റർ പങ്കുവച്ച് സംവിധായകൻ ലിജോ േജാസ് പെല്ലിശ്ശേരി. അതേസമയം പോസ്റ്ററിലെ ഒരു വാചകം പ്രേക്ഷകരിൽ നിഗൂഢത സൃഷ്ടിച്ചിരിക്കുകയാണ്. today@ 6 PM എന്നാണ് പോസ്റ്ററിലുള്ളത്. വെള്ളിയാഴ് ഉച്ചക്ക് ഒരുമണിയോടെയാണ് പോസ്റ്റർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
ഇതിനുപിന്നാലെ സിനിമ റിലീസിനെപറ്റിയുള്ള അന്വേഷണങ്ങളുമായി ധാരാളംപേരെത്തി. സിനിമയാണൊ പുതിയ ട്രെയിലറാണൊ ഇന്ന് ആറിന് പുറത്തിറങ്ങുകയെന്നാണ് മിക്കവർക്കും അറിയേണ്ടിയിരുന്നത്. ചിലർ സിനിമ മാർക്കറ്റിങ്ങിലും ലിജൊ പുലർത്തുന്ന നിഗൂഢതയെ പ്രശംസിക്കുന്നുണ്ടായിരുന്നു. ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, ജോജു ജോർജ്, വിനയ് ഫോർട്ട് തുടങ്ങിയവരാണ് ചുരുളിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കാടിെൻറ പശ്ചാത്തലത്തിലാണ് സിനിമ എടുത്തിരിക്കുന്നത്. വിനോയ് തോമസിെൻറ കഥയ്ക്ക് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് എസ്. ഹരീഷ് ആണ്. മധു നീലകണ്ഠൻ ആണ് ഛായാഗ്രഹണം.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
