ക്യാപ്റ്റനായി കിടിലൻ ലുക്കിൽ ദുൽഖർ; ബോളിവുഡ് ചിത്രം സോയാ ഫാക്ടറിന്‍റെ ട്രെയിലർ

16:01 PM
29/08/2019

ദുൽഖറിന്‍റെ രണ്ടാം ബോളിവുഡ് ചിത്രം സോയ ഫാക്ടറിന്‍റെ ട്രെയിലർ പുറത്ത്. സോനം കപൂറാണ് ചിത്രത്തിലെ നായിക. അഭിഷേക് ശർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  

അനുജ ചൗഹാന്‍റെ സോയാ ഫാക്ടര്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. 1983ല്‍ ഇന്ത്യ ലോകകപ്പ് നേടിയ ദിവസം ജനിച്ച സോയ സൊളാങ്കിയെ വരുന്ന, ലോകകപ്പ് ജയിക്കാന്‍ ടീമിന്റെ ഭാഗ്യ ഘടകമായി തിരഞ്ഞെടുക്കുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരങ്ങളായ സംഭവങ്ങളുമാണ് പ്രമേയം. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും ആഡ്‌ലാബ് ഫിലിംസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സെപ്റ്റംബര്‍ 20ന് തിയറ്ററുകളിലെത്തും. 

Loading...
COMMENTS