ദുൽഖർ ഉറപ്പിച്ചു; രണ്ടാം ബോളിവുഡ് ചിത്രം സോയ ഫാക്ടർ തന്നെ, നടി സോനം കപൂർ

11:11 AM
13/03/2018
Dulquer salmaan New Movie Zoya factor

കർവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റം കുറിച്ച ദുൽഖറിന്‍റെ രണ്ടാം ചിത്രവും പ്രഖ്യാപിച്ചു. അനുജ ചൗഹാന്‍റെ സോയാ ഫാക്ടര്‍ എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ ക്രിക്കറ്റ് താരത്തിന്‍റെ വേഷത്തിലാണ് ദുൽഖറെത്തുന്നത്. സോയ ഫാക്ടർ എന്ന് തന്നെയാണ് ചിത്രത്തിന്‍റെ പേര്.  സോനം കപൂറാണ് ചിത്രത്തിലെ നായിക. 
അഭിഷേക് ശർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

1983 ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്ത് ജനിച്ച സോയ സിങ് എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്.  അതുകൊണ്ടു തന്നെ 2010ലെ ലോകകപ്പിനും സോയ ഫാക്ടര്‍ വിനിയോഗിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആലോചിക്കുന്നതാണ് നോവലിന്‍റെ കഥ.

ആദ്യ ബോളിവുഡ് ചിത്രം കര്‍വാൻ ജൂണ്‍ ഒന്നിനാണ് പ്രദര്‍ശനത്തിനെത്തുക. 

Loading...
COMMENTS