'സ്കൈ ഈസ് പിങ്കി'ന്‍റെ പ്രചാരണ പരിപാടിയിലും സൈറ വസീം പങ്കെടുക്കില്ല

14:38 PM
02/07/2019
sky is pink

റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം 'സ്കൈ ഈസ് പിങ്ക്' എന്ന ചിത്രത്തിന്‍റെ പ്രചാരണ പരിപാടികളിലും നടി സൈറ വസീം പങ്കെടുക്കില്ല. സൈറ ഇക്കാര്യം ചൂണ്ടിക്കാട്ടി അണിയറപ്രവർത്തകർക്ക് കത്തയച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസമാണ് സിനിമാ ജീവിതം നിർത്തുകയാണെന്ന് സൈറ പ്രഖ്യാപിച്ചത്. 

ആഗസ്റ്റ് അവസാനത്തിൽ ചിത്രത്തിന്‍റെ പ്രചാരണ പരിപാടികൾ നടത്താനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിട്ടത്. എന്നാൽ സൈറയുടെ തീരുമാനം അംഗീകരിക്കുന്നുവെന്നും അവരെ പോലെയുള്ള കഴിവുള്ള നടിയെ ചിത്രത്തിൽ ലഭിച്ചത് വലിയ ഭാഗ്യമായി കാണുന്നുവെന്നും അണിയറപ്രവർത്തകർ അറിയിച്ചു. 

പ്രിയങ്ക ചോപ്രയും ഫർഹാൻ അക്തറും പ്രധാനവേഷത്തിൽ എത്തിയ ചിത്രം ഷൊനാലി ബോസ് ആണ് സംവിധാനം ചെയ്യുന്നത്. പ്രിയങ്ക മൂന്ന് വർഷത്തിന് ശേഷം ബോളിവുഡിലഭിനയിക്കുന്ന ചിത്രം കൂടിയാണ് സ്കൈ ഈസ് പിങ്ക്. സൈറയുടെ മാതാപിതാക്കളായാണ് പ്രിയങ്ക-ഫർഹാൻ ജോഡിയെത്തുന്നത്. 

Loading...
COMMENTS