Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഖുർആൻ സൂക്തം ട്വീറ്റ്​...

ഖുർആൻ സൂക്തം ട്വീറ്റ്​ ചെയ്​തതിന്​ സൈബർ ആക്രമണം; സൈറ വസീം സമൂഹമാധ്യമങ്ങൾ ഉപേക്ഷിച്ചു

text_fields
bookmark_border
ഖുർആൻ സൂക്തം ട്വീറ്റ്​ ചെയ്​തതിന്​ സൈബർ ആക്രമണം; സൈറ വസീം സമൂഹമാധ്യമങ്ങൾ ഉപേക്ഷിച്ചു
cancel

ന്യൂഡൽഹി: ആമിർഖാ​​​​െൻറ ദംഗൽ സിനിമയിലുടെ പ്രശസ്​തയായ സൈറ വസീം ത​​​​െൻറ ട്വിറ്റർ ഇൻസ്​റ്റഗ്രാം അക്കൗണ്ടുകൾ ഉപേക്ഷിച്ചു. ഉത്തരേന്ത്യയിലെ കൃഷിയിടങ്ങളിലുള്ള വെട്ടികിളി ശല്യത്തെ മുൻനിർത്തി ഖുർആനിലെ സൂക്തം ട്വീറ്റ്​ ചെയ്​തതിന്​ നേരിട്ട രൂക്ഷമായ സൈബർ ആക്രമണത്തെ തുടർന്നാണ്​ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകൾ സൈറ ഉപേക്ഷിച്ചത്​.

‘‘വെള്ളപ്പൊക്കം, വെട്ടുകിളി, ചെള്ള്​, തവളകൾ, രക്തം എന്നിങ്ങനെ വ്യക്തമായ ദൃഷ്ടാന്തങ്ങൾ അവരുടെ നേരെ നാം അയച്ചു. എന്നിട്ടും അവർ അഹങ്കരിക്കുകയും കുറ്റവാളികളായ ജനതയായിരിക്കുകയും ചെയ്തു’’ എന്ന്​ അർത്ഥം വരുന്ന സൂക്തമാണ്​ സൈറ ട്വിറ്ററിൽ പങ്കുവെച്ചത്​. 

ഇതോടെ സൈറ പാകിസ്താൻ അനുഭാവിയാണെന്നും മത മൗലികവാദിയാണെന്നുമുള്ള അധിക്ഷേപവുമായി നിരവധിപേർ രംഗത്തെത്തുകയായിരുന്നു.  വെട്ടുകിളി ആക്രമണത്തെ മതവുമായി ബന്ധപ്പെടുത്തുന്നത്​ യുക്തിക്ക്​ നിരക്കാത്തതാണെന്ന്​ മറ്റു ചിലർ പ്രതികരിച്ചു. അതേ സമയം സൈറയുടെ അഭിപ്രായ സ്വാത​ന്ത്രമാണ്​ ഇതെന്നും സംസ്​കൃത ​േശ്ലാകങ്ങളോ ബൈബിൾ വചനങ്ങളോ പോസ്​റ്റ്​ ചെയ്യു​േമ്പാൾ ഇല്ലാത്ത തരം പ്രതികരണങ്ങൾ ഖുർആൻ വചനങ്ങൾ പോസ്​റ്റ്​ ചെയ്യു​േമ്പാൾ മാത്രം ഉണ്ടാകുന്നതെങ്ങനെയാ​​െണന്നും സൈറയെ പിന്തുണക്കുന്നവർ ചോദിക്കുന്നു. 

അക്കൗണ്ട്​ ഉപേക്ഷിച്ചത്​ പെ​ട്ടെന്നുള്ള വികാരത്തി​​െൻറ പുറത്താണെന്ന വിശദീകരണവുമായി സൈറ വസീം ട്വിറ്റർ അക്കൗണ്ട്​ പുനരാരംഭിച്ചിട്ടുണ്ട്​. 

ദംഗൽ, സീക്രട്ട്​ സൂപ്പർസ്​റ്റാർ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ സൈറ വസീം മതപരമായ കാര്യങ്ങൾ നഷ്​ടമായെന്ന്​ പറഞ്ഞ്​ കഴിഞ്ഞ വർഷം സിനിമ മേഖല ഉ​േപക്ഷിച്ചിരുന്നു. ഷൊണാലി ബോസ് സംവിധാനം ചെയ്ത ‘ദ് സ്‌കൈ ഈസ് പിങ്ക്’ ആണ്​ അവസാനം റിലീസ്​ ചെയ്​ത സൈറയുടെ ചിത്രം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:islamophobiaZaira WasimBollywood News
News Summary - Zaira Wasim deletes Twitter and Instagram account after social media row
Next Story