സൈറ വസീം സിനിമയിലേക്ക്​ തിരിച്ചെത്തിയെന്ന്​ വ്യാജ പ്രചാരണം

19:05 PM
12/09/2019
zaira-wasim

മുംബൈ: ദംഗൽ നായിക സൈറ വസീം ബോളിവുഡിലേക്ക്​ തിരിച്ചെത്തിയെന്ന്​ വ്യാജ പ്രചാരണം. ദ സ്​കൈ ഈസ്​ പിങ്ക് എന്ന സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ ഉപയോഗിച്ചാണ്​ പ്രചാരണം. സിനിമയുടെ ​പ്രചാരണ പ്രവർത്തനത്തിനായി സൈറ വീണ്ടും എത്തിയെന്നാണ്​ ട്വിറ്ററിലെ വ്യാജ വാർത്ത. സൈറ വസിം പ്രിയങ്ക ചോപ്രക്കും ഫർഹാൻ അക്​തറിനുമൊപ്പമുള്ള ചിത്രമാണ്​ പ്രചരിപ്പിക്കുന്നത്​. 

എന്നാൽ, ആൻഡമാൻ നിക്കോബാറിൽ സിനിമ ചിത്രീകരണവേളയിൽ എടുത്ത ലോക്കേഷൻ ചിത്രങ്ങളിലൊന്ന്​ പ്രിയങ്ക ചോപ്ര ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ഈ ചിത്രമുപയോഗിച്ചാണ്​ സൈറ ദ സ്​കൈ ഈസ്​ പിങ്കിൻെറ പ്രചാരണ പ്രവർത്തനങ്ങളിൽ സൈറ സജീവമാണെന്ന വ്യാജ വാർത്ത പരന്നത്​. 

മാർച്ച്​ ഒന്നിനും 12നും ഇടയിലാണ്​ സൈറയുടെ പ്രിയങ്ക ചോപ്രക്കും ഫർഹാൻ അക്​തറിനുമൊപ്പമുള്ള ചിത്രമെടുത്തത്​. ഈ ദിവസങ്ങളിലായിരിക്കും സിനിമയുടെ അവസാന ഷെഡ്യൂളെന്ന്​ സംവിധായക വ്യക്​തമാക്കിയിരുന്നു. മാർച്ച്​ ഒമ്പതിന്​ സിനിമയിൽ സൈറ​യോടൊപ്പം അഭിനയിച്ച രോഹിത്​ സറഫ്​ ഇൻസ്​റ്റഗ്രാമിൽ ഒരു ചിത്രം പോസ്​റ്റ്​ ചെയ്​തിരുന്നു. സൈറയോടൊപ്പം നിൽക്കുന്ന ചിത്രത്തിലെ ഇവരുടെ വേഷവിധാനങ്ങൾ ബീച്ച്​ ചിത്രത്തിലേതു തന്നെ ആയിരുന്നു.

Loading...
COMMENTS