Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസിനിമക്ക് ഇടവേള നൽകി...

സിനിമക്ക് ഇടവേള നൽകി കുടുംബത്തോടൊപ്പം സമയം ചിലവിടാൻ കിങ് ഖാൻ

text_fields
bookmark_border
shahrukh-khan-1
cancel

മുംബൈ: അടുത്ത സിനിമയുടെ പ്രഖ്യാപനം പ്രതീക്ഷിച്ചു നിൽക്കുന്ന ആരാധകരെ നിരാശരാക്കി ഷാരൂഖ് ഖാൻ. താൻ ഇപ്പോൾ സിനിമ ചെയ്യുന്നില്ലെന്നും ഈ സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ഉപയോഗിക്കുകയാണെന്നും താരം പറഞ്ഞു.

ആറു മാസം മുമ് പാണ് ഷാരൂഖ് ഖാൻ നായകനായ അവസാന ചിത്രം സീറോ റിലീസ് ചെയ്തത്. ഇത് ബോക്സ് ഒാഫിസിൽ വൻ പരാജയമായിരുന്നു. രാകേഷ് ശർമയുടെ ജീവിതം പറയുന്ന ചിത്രം, ഡോൺ ത്രീ, സഞ്ജയ് ലീല ബൻസാലിയുടെ ചിത്രം തുടങ്ങിയവയിൽ ഷാരൂഖ് ഖാൻ അഭിനയിക്കുമെന്ന് അഭ്യൂഹമ ുണ്ടായിരുന്നു. ഇതെല്ലാം താരം തള്ളിക്കളഞ്ഞു.

സാധാരണയായി ഒരു സിനിമ കഴിഞ്ഞ ഉടൻ അടുത്ത സിനിമയെകുറിച്ച് ചിന്തിക്കാറുണ്ട്. എന്നാൽ, ഈ സമയം അതുപോലെയല്ല തോന്നുന്നത്. കുടുംബത്തോടൊപ്പം കഴിയാനും സിനിമകൾ കാണാനും പുസ്തകങ്ങൾ വായിക്കാനും സമയം ഉപയോഗിക്കാനാണ് തോന്നുന്നത് -ഷാരൂഖ് പറയുന്നു.

മകൾ കോളജിൽ പഠിക്കുകയാണ്. മകൻ പഠനം പൂർത്തിയാക്കുന്ന ഘട്ടമാണ്. ഈ സമയത്ത് അവരുടെ കൂടെയുണ്ടാവണമെന്നാണ് ആഗ്രഹമെന്നും ഷാരൂഖ് ഖാൻ കൂട്ടിച്ചേർത്തു.

അതേസമയം, നിർമാണ സംരംഭങ്ങളുമായി ഷാരൂഖ് ഖാൻ മുന്നോട്ടുപോകുന്നുണ്ട്. നെറ്റ്ഫ്ലിക്സിന് വേണ്ടി ബാർഡ് ഓഫ് ബ്ലഡ് നിർമിക്കുന്നത് ഖാനാണ്. ഡിസ്നിയുടെ ലയൺ കിങ്ങിന്‍റെ ലൈവ് ആക്ഷൻ പതിപ്പിൽ മുഫാസ സിംഹത്തിന് ശബ്ദം നൽകുമെന്ന് ഷാരൂഖ് അടുത്തിടെ പറഞ്ഞിരുന്നു. ഇതിലെ കേന്ദ്ര കഥാപാത്രമായ സിംബക്ക് ഷാരൂഖിന്‍റെ മകൻ ആര്യൻ ഖാനാണ് ശബ്ദം നൽകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shahrukh khanmalayalam newsmovie news
News Summary - Why Shah Rukh Khan Has Not Signed Any Film
Next Story