ട്രോളിൽ പ്രതിഷേധം ശക്തം; മാപ്പ് പറയില്ലെന്ന് ഒബ്രോയ്

22:16 PM
20/05/2019

ന്യൂഡൽഹി: തെറ്റ് ചെയ്തിട്ടില്ലെന്നും സമൂഹ മാധ്യമത്തിൽ പ്രചരിച്ച ട്രോൾ പങ്കുവെക്കുകയാണ് ചെയ്തതെന്നും നടൻ വിവേക് ഒബ്രോയി. എക്സിറ്റ് പോളുമായി ബന്ധപ്പെട്ട് പങ്കുവെച്ച ട്രോൾ വിവാദത്തിലാണ് ഒബ്രോയിയുടെ പ്രതികരണം. 

രാഷ്ട്രീയക്കാർ ട്രോളിനെ രാഷ്ട്രീയവത്കരിക്കുകയാണ്. ആ മീമില്‍ ഉൾപെട്ടവരല്ല, പുറത്തുള്ളവരാണ് ഇത് വലിയ വിഷയമാക്കുന്നത്. 
ആരോ എന്നെവെച്ചുള്ള മീം എനിക്ക് ഷെയര്‍ ചെയ്തു തന്നു. ഞാന്‍ അത് തയാറാക്കിയ ആളുടെ കഴിവിനെ പ്രശംസിച്ച് അത് പങ്കുവെച്ചു. തെറ്റ് ചെയ്യാത്തതിനാൽ മാപ്പ് പറയേണ്ടതില്ലെന്നും ഒബ്രോയ് മാധ്യമങ്ങളോട് പറഞ്ഞു. 

vivek-oberoi-troll

ഐശ്വര്യ റായ്, സൽമാൻ ഖാൻ, അഭിഷേക് ബച്ചൻ, ആരാധ്യ എന്നിവരുടെ ചിത്രങ്ങൾക്കൊപ്പം വിവേക് ഒബ്റോയിയുടെയും ചിത്രങ്ങൾ വെച്ചുള്ള മീം ഉപയോഗിച്ചായിരുന്നു ട്രോൾ. അഭിപ്രായ സർവേ, എക്സിറ്റ് പോൾ, തെരഞ്ഞെടുപ്പ് ഫലം എന്നിവ സൂചിപ്പിക്കാൻ ബോളിവുഡ് താരം ഐശ്വര്യ  റായിയുടെ വ്യക്തിജീവിതവുമായി ബന്ധമുള്ള ചിത്രങ്ങളാണ് ട്രോളിൽ ഉപയോഗിച്ചിരുന്നത്. രാഷ്ട്രീയമില്ല, വെറും ജീവിതം മാത്രം എന്ന അടിക്കുറിപ്പോടെയായിരുന്നു ഒബ്രോയി ട്രോൾ പങ്കുവച്ചത്.

 

Loading...
COMMENTS