വിവേക്​ ഒബ്രോയ്​ മോദിയാകുന്നു

12:33 PM
04/01/2019

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ജീവിതം വെള്ളിത്തിരയിൽ അവതരിപ്പിക്കാനൊരുങ്ങി ബോളിവുഡ്​ താരം വിവോക്​ ഒബ്രോയ്​. ‘പി.എം നരേന്ദ്രമോദി’ എന്ന ബയോപിക്​ ചിത്രം ഒാമങ്​ കുമാറാണ്​ സംവിധാനം ചെയ്യുന്നത്​. മേരികോം, സരബ്​ജിത്ത്​ എന്നീ ബയോപിക്​ ചിത്രങ്ങളുടെ സംവിധായകനാണ്​ ഒമങ്​.

സിനിമാ നിരൂപകനായ തരൺ ആദർശാണ്​ ചിത്രം സംബന്ധിച്ച വിവരങ്ങൾ ഒൗദ്യോഗികമായി പുറത്തുവിട്ടത്​. ജനുവരി രണ്ടാംവാരത്തോടെയാണ്​  ചിത്രീകരണം ആരംഭിക്കുക. ജനുവരി ഏഴിന്​ സിനിമയുടെ ഫസ്​റ്റ്​ലുക്ക്​ പോസ്​റ്റ്​ പുറത്തിറക്കും. സന്ദീപ്​ സിങ്ങാണ്​ ചിത്രം നിർമിക്കുന്നത്​. 

ഗുജറാത്ത്​, ഡൽഹി, ഹിമാചൽ പ്രദേശ്​്്, ഉത്തരാഖണ്ഡ്​ എന്നീ സ്ഥലങ്ങളിലാകും ‘പി.എം നരേന്ദ്രമോദി’യുടെ ചിത്രീകരണം നടക്കുക. 2013 ൽ പുറത്തിറങ്ങിയ ‘ക്രിഷ്​ 3’ യിലാണ്​ വിവേക്​ ഒബ്രോയ്​ അവസാനമായി അഭിനയിച്ചത്​. 
 

Loading...
COMMENTS