ഐശ്വര്യറായിയുമായി ബന്ധപ്പെട്ട മീം പിൻവലിച്ചു;​ ക്ഷമാപണവുമായി വിവേക്​ ഒ​ബ്രോയ്​ 

10:53 AM
21/05/2019
vivek-oberoi-meme

ന്യൂഡൽഹി: സമൂഹത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കടുത്ത പ്രതിഷേധങ്ങൾ ഉയർന്നതോടെ വിവാദ മീം ട്വിറ്ററിൽ നിന്ന്​ പിൻവലിച്ച്​ നടൻ വിവേക്​ ഒബ്രോയ്​ ക്ഷമാപണം നടത്തി. എക്സിറ്റ് പോളുമായി ബന്ധപ്പെട്ട് ഐശ്വര്യ റായിയുടെ ചിത്രം ചേർത്ത്​ ഒബ്രോയി പങ്കുവെച്ച മീം ആണ്​ വിവാദത്തിലായത്​. 

‘‘ചിലർക്ക്​ ആദ്യ കാഴ്​ചയിൽ തമാശയും നിരുപദ്രവകരവുമായി തോന്നുന്ന കാര്യം മറ്റുള്ളവർക്ക്​ അങ്ങനെ ആയിരിക്കണമെന്നില്ല. അടിസ്ഥാനജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട 2000ത്തിലധികം പെൺകുട്ടികളുടെ ശാക്തീകരണത്തിനായി ഞാൻ പത്തു വർഷത്തോളം നീക്കിവെച്ചതാണ്​. ഒരു സ്​ത്രീയെ കുറിച്ചും അപമര്യാദയായി ചിന്തിക്കാൻ പോലും എനിക്കാവില്ല’’-ഒബ്രോയ്​ ട്വീറ്റ്​ ചെയ്​തു.

സൽമാൻഖാൻ, വിവേക്​ ഒബ്രോയ്​, എന്നിവർക്കൊപ്പവും അഭിഷേക്​ ബച്ചനും മകൾക്കുമൊപ്പവും ഐശ്വര്യ റായ്​ ഇരിക്കുന്ന ചിത്രങ്ങൾ കൂട്ടിച്ചേർത്തുള്ള മീം ആയിരുന്നു ഒബ്രോയി പങ്കുവെച്ചത്​. രാഷ്ട്രീയമില്ല, വെറും ജീവിതം മാത്രം എന്ന അടിക്കുറിപ്പോടെയായിരുന്നു അദ്ദേഹത്തിൻെറ ട്വീറ്റ്​. 

തെറ്റ് ചെയ്തിട്ടില്ലെന്നും സമൂഹ മാധ്യമത്തിൽ പ്രചരിച്ച ട്രോൾ പങ്കുവെക്കുകയാണ് ചെയ്തതെന്നും നടൻ വിവേക് ഒബ്രോയി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയക്കാർ ട്രോളിനെ രാഷ്ട്രീയവത്കരിക്കുകയാണെന്നും ആ മീമില്‍ ഉൾപെട്ടവരല്ല, പുറത്തുള്ളവരാണ് ഇത് വലിയ വിഷയമാക്കുന്നതെന്നുമായിരുന്നു അ​േദ്ദഹത്തിൻെറ ആരോപണം. 

ആരോ എന്നെവെച്ചുള്ള മീം എനിക്ക് ഷെയര്‍ ചെയ്തു തന്നു. ഞാന്‍ അത് തയാറാക്കിയ ആളുടെ കഴിവിനെ പ്രശംസിച്ച് അത് പങ്കുവെച്ചു. തെറ്റ് ചെയ്യാത്തതിനാൽ മാപ്പ് പറയേണ്ടതില്ലെന്നുമായിരുന്നു ഒബ്രോയിയുടെ മുൻ നിലപാട്​.

Loading...
COMMENTS