Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവിക്രം വേദ...

വിക്രം വേദ ബോളിവുഡിലേക്ക്​

text_fields
bookmark_border
vikram-vedha
cancel

ആർ മാധവനും വിജയ്​ സേതുപതിയും തകർത്തഭിനയിച്ച്​ കഴിഞ്ഞ വർഷം കോളീവുഡിനെ ഇളക്കിമറിച്ച ബ്ലോക്​ബസ്​റ്റർ ചിത്രം വിക്രം വേദ ബോളിവു​ഡിലേക്ക്​. വിജയ സിനിമകളുടെ അമരക്കാരായ രാജ്​കുമാർ ഹിരാനിയും ആനന്ദ്​ എൽ റായ്​യും ചേർന്ന വൈ നോട്ട്​ സ്​റ്റുഡിയോയാണ്​ വിക്രം വേദയെ ഹിന്ദിയിലേക്ക്​ കൊണ്ടുപോകുന്നത്​. അനിൽ അംബാനിയുടെ റിലയൻസ്​ എൻറർടൈൻമ​െൻറ്​സ്​, പ്ലാൻ സി സ്​റ്റുഡിയോസ്​ എന്നിവരാണ്​ സഹനിർമാതാക്കൾ.

മാധവൻ, വിജയ്​ സേതുപതി കൂട്ടുകെട്ടി​​െൻറ മത്സരിച്ചുള്ള അഭിനയത്തിലൂടെ ചിത്രത്തിന്​ ബോക്​സോഫീസ്​ കളക്ഷനൊപ്പം നിരൂപക പ്രശംസകളും നേടിക്കൊടുത്തിരുന്നു. 

പുഷ്​കർ ഗായത്രി ദമ്പതികൾ സംവിധാനം ചെയ്​ത വിക്രം വേദ റീമേക്ക്​ ചെയ്യാൻ നേരത്തെ സൂപ്പർതാരം ഷാരൂഖ്​ ഖാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. റാണാ ദഗുബട്ടി-- വെങ്കിടേഷ്​ ടീം തെലുഗിലേക്ക്​ റീമേക്ക്​ ചെയ്യുമെന്ന വാർത്തകളും വന്നിരുന്നു. എന്നാൽ ഇതൊന്നും ഒൗദ്യോഗികമായി സ്​ഥിരീകരിച്ചിരുന്നില്ല. പുഷ്​കർ ഗായത്രി ദമ്പതികൾ തന്നെയായിരിക്കും ചിത്രം ഹിന്ദിയിലും സംവിധാനം ചെയ്യുക.

ചിത്രത്തിൽ വിക്രം, വേദ എന്നീ കഥാപാത്രങ്ങൾ ആര്​ ചെയ്യും എന്ന വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കൂടുതൽ വിവരങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vikram Vedhamalayalam newsmovie news​ Hindi remake​ officially announced
News Summary - Vikram Vedha Hindi remake officially announced-movie news
Next Story