സിക്കിം പരാമർശം: പ്രിയങ്ക​ ചോപ്ര മാപ്പു പറഞ്ഞു

20:09 PM
14/09/2017
priyanka-chopra

ന്യൂഡൽഹി: സിക്കിം വിരുദ്ധ പരമാർശത്തിൽ ഖേദം പ്രകടിപ്പിച്ച്​ ബോളിവുഡ്​ നടി പ്രിയങ്ക ചോപ്ര. കാനഡയിൽ നടക്കുന്ന ടോറ​േൻറാ ഫിലിം ഫെസ്​റ്റിവെല്ലിനിടെ നടന്ന അഭിമുഖത്തിനിടെയാണ്​ സിക്കിം കലാപഭൂമിയാണെന്ന വിവാദ പ്രസ്​താവന പ്രിയങ്ക നടത്തിയത്​. ഇതിനെതിരെ വ്യാപകമായി വിമർശനങ്ങളുയർന്നിരുന്നു. ഇതേ തുടർന്നാണ്​ ഖേദപ്രകടനവുമായി പ്രിയങ്ക രംഗത്തെത്തിയത്​.

പ്രിയങ്കയുടെ പ്രസ്​താവനയെ അപലപിച്ച്​ സിക്കിം ടൂറിസം മന്ത്രിയും നേരത്തെ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ വടക്ക്​–കിഴക്ക്​ ഭാഗത്ത്​ സ്ഥിതി ചെയ്യുന്ന മനോഹരമായ ചെറു സംസ്ഥാനമാണ്​ സിക്കിം. കലാപാന്തരീക്ഷമുള്ള സിക്കിമിൽ നിന്ന്​ പുറത്ത്​ വരുന്ന ആദ്യ ചിത്രമാണ്​ പഹുന എന്നായിരുന്നു  പ്രിയങ്കയുടെ പരാമർശം​. 

COMMENTS