സഫീറയായി ബോൾഡ് ലുക്കിൽ ഫാത്തിമ സന ഷൈഖ്
text_fieldsകടൽ പോരാളികളുടെ കഥ പറയുന്ന 'തഗ്സ് ഒാഫ് ഹിന്ദുസ്ഥാൻ' എന്ന ബോളിവുഡ് ചിത്രത്തിൽ നടി ഫാത്തിമ സന ഷൈഖിന്‍റെ ലുക് പുറ ത്ത്. സഫീറ എന്ന കഥാപത്രത്തെയാണ് ഫാത്തിമ സിനിമയില്‍ അവതരിപ്പിക്കുന്നത്. അമ്പും വില്ലുമായി നില്‍കുന്ന ഫാത്തിമയുടെ ലുക്കാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.
ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളിലൊന്നായ 'ഖുദാബക്ഷി'നെ അവതരിപ്പിക്കുന്നത് അമിതാഭ് ബച്ചനാണ്. ഖുദാബക്ഷിന്‍റെ ലുക്കും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
ഫിലിപ്പ് മെദോവ്സ് ടെയ് ലറിന്‍റെ 1839ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് നോവൽ 'കൻഫെഷൻസ് ഒാഫ് എ തഗ്' എന്ന നോവലിനെ ആസ്പദമാക്കി 1790-1805 കാലഘട്ടത്തിൽ നടന്ന ഫിക്ഷനൽ സ്റ്റോറിയായാണ് വിജയ് കൃഷ്ണ ആചാര്യ 'തഗ്സ് ഒാഫ് ഹിന്ദുസ്ഥാൻ' ഒരുക്കുന്നത്. 19ാം നൂറ്റാണ്ടിൽ ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ വെല്ലുവിളി ഉയർത്തുന്ന കടൽ പോരാളികളുടെ കഥയാണ് ചിത്രം പറയുന്നത്.
കുറ്റകൃത്യങ്ങളുടെയും പ്രതികാരത്തിന്‍റെയും കഥ പറയുന്ന ചിത്രത്തിൽ 'അമീർ അലി' എന്ന പത്താൻ വംശജനായ പോരാളിയുടെ വേഷം ആമിർ ഖാൻ ചെയ്യുന്നു. ആമിർ ഖാനെ കൂടാതെ കത്രീന കൈഫ്, ജാക്കി ഷറോഫ്, ശശാങ്ക് അറോറ, റോനിത് റോയ്, സത്യദേവ് കജാരണ എന്നിവരും ചിത്രത്തിലുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
