Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightവെള്ള സാരിയുടുത്ത്​...

വെള്ള സാരിയുടുത്ത്​ പൊട്ടുതൊട്ട്​ തലൈവിയായി കങ്കണ; ജയലളിതക്ക് പിറന്നാൾ സമ്മാനം

text_fields
bookmark_border
വെള്ള സാരിയുടുത്ത്​ പൊട്ടുതൊട്ട്​ തലൈവിയായി കങ്കണ; ജയലളിതക്ക് പിറന്നാൾ സമ്മാനം
cancel

മിഴ്​നാട്​ മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന ‘‘തലൈവി’’ സിനിമയുടെ പുതിയ പോസ്​റ്റർ പുറത്തിറക്കി. ജയലളിതയുടെ 72ാം പിറന്നാളിനോട്​ അനുബന്ധിച്ചാണ്​ തിങ്കളാഴ്​ച പോസ്​റ്റർ പുറത്തിറക്കിയത്. എ.എൽ. വിജയ്​ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കങ്കണ റണാവത്താണ്​ ജയലളിതയായി എത്തുന്നത്​.

വെള്ള സാരിയുടുത്ത്​ നെറ്റിയിൽ ചുമന്ന വലിയ പൊട്ടുതൊട്ട്​ ചിരിക്കുന്ന മുഖവുമായി നിൽക്കുന്ന ജയ​ലളിതയുടെ ചിത്രത്തിന്​ സാമ്യമുള്ളതാണ്​ േപാസ്​റ്റർ​. കൂടാതെ മറ്റൊരു പോസ്​റ്റിൽ ജയലളിതയുടെ ഒറിജിനൽ ചിത്രവും പങ്കുവെച്ചിട്ടുണ്ട്​. ചിത്രത്തിൻെറ അണിയറ പ്രവർത്തകരാണ്​ സാമൂഹ്യമാധ്യമങ്ങളിലൂടെ പോസ്​റ്റർ പങ്കുവെച്ചത്​.

ജയലളിതയുടെ ജീവിതത്തിലെ അധികം ആരും അറിയാത്ത കാര്യങ്ങളിലേക്ക്​ ചിത്രം വെളിച്ചം വീശാൻ ശ്രമിക്കുന്നുവെന്നും പോസ്​റ്ററിനൊപ്പം പങ്കുവെച്ച കുറിപ്പിൽ പറയുന്നു​.

​‘തലൈവി’ ജയലളിതയുടെ സിനിമ- രാഷ്​ട്രീയ ജീവിതം ചൂണ്ടിക്കാണിക്കുന്നതാണെന്ന്​ നേര​ത്തേ പുറത്തിറക്കിയ ​ചിത്രത്തിൻെറ ടീസറിൽനിന്നും വ്യക്തമായിരുന്നു. ജയലളിതയുടെ പഴയകാല സിനിമയിലെ ഒരു നൃത്തരംഗവും രാഷ്​ട്രീയക്കാരിയായ ശേഷമുള്ള അവരുടെ രൂപമാറ്റവുമായിരുന്നു ടീസറിൽ.

ചിത്രം തമിഴിയിലും ഹിന്ദിയിലും ഒരേസമയം പുറത്തിറങ്ങുമെന്നാണ്​ വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AL Vijaymalayalam newsmovies newsThalaiviJ Jayalalithaa
News Summary - Thalaivi Poster Kangana ranaut as jayalalithaa -movies news
Next Story