Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightബോളിവുഡ്​ നടിയെ...

ബോളിവുഡ്​ നടിയെ പട്ടാപ്പകൽ കൊള്ളയടിച്ച്​​ തക്​ തക്​ ഗ്യാങ്

text_fields
bookmark_border
farheen
cancel

ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും കുപ്രസിദ്ധരായ തക്​ തക്​ ഗ്യാങ്ങി​​​​െൻറ ആക്രമണം. മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം മനേ ാജ്​ പ്രഭാകറി​​​​െൻറ ഭാര്യയും ബോളിവുഡ്​ നടിയുമായ ഫർഹീൻ പ്രഭാകറിനെ ഗ്യാങ്ങിലെ നാൽവർ സംഘം ക്രൂരമായ ആക്രമിച്ച ്​ കൊള്ളയടിച്ചു. ​തെക്കൻ ദില്ലിയിലെ മാളിൽ വന്ന ഫർഹീനെ ആക്രമിച്ച്​ കൈയ്യിലുണ്ടായിരുന്ന 16,000ത്തോളം രൂപയും മൊ ബൈൽ ഫോണുകളും ആഭരണങ്ങളുമാണ്​ അവർ കവർന്നത്​.

ശനിയാഴ്​ച ഉച്ചക്കായിരുന്നു സംഭവം. സാകേത്​ സിറ്റി വാക്​ മാളിനടുത്ത്​ വച്ചായിരുന്നു ആക്രമത്തിനിരയായത്​. ട്രാഫിക്​ സിഗ്നനലിനടുത്ത്​ കാർ നിർത്തിയതായിരുന്നു ഫർഹീൻ. ഇൗ സമയത്ത്​ നാൽവർ സംഘം കാർ ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ വാഹനം പാർക്​ ചെയ്​ത്​ പുറത്തിറങ്ങിയ ഫർഹീനെ കാർ ശരിയായി ഒാടിച്ചില്ലെന്ന കാരണം പറഞ്ഞ്​ അവർ ചീത്ത പറയാൻ തുടങ്ങി.

എന്നാൽ ഇതിനിടെ ഫർഹീ​​​​െൻറ കൈയ്യിലുണ്ടായിരുന്ന വാലറ്റും പണവും സ്​മാർട്​ഫോണും ബലം പ്രയോഗിച്ച്​ കവരുകയായിരുന്നു. ഇത്​ പ്രതിരോധിച്ച ആസ്​ത്​മ രോഗികൂടിയായ ഫർഹീനെ മർദ്ദിച്ച്​ റോഡിൽ വീഴത്തുകയും ചെയ്​തു. ശേഷം മറുവശത്ത്​ പാർക്​ ചെയ്​ത അവരുടെ കാറിൽ കയറി കടന്നുകളയുകയായിരുന്നു.

ദൃക്​സാക്ഷിയായ ഒരു ആർമി ഒാഫീസറാണ്​ സംഭവസ്ഥലത്തെത്തി ഫർഹീനെ സഹായിച്ചത്​. അദ്ദേഹം ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചു. തക്​ തക്​ ഗ്യാങ്​ ഉപയോഗിച്ച കാറി​​​​െൻറ നമ്പർ ആർമി ഉദ്യോഗസ്ഥൻ നോട്ട്​ ചെയ്​തിരുന്നു. ഇത്​ പൊലീസിന്​ കൈമാറുകയും ചെയ്​തു​. അടുത്തുള്ള സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച്​ കുറ്റവാളികളെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ഡൽഹി​ പൊലീസ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bollywood actressManoj Prabhakarthak thak gangfarheen Prabhakar
News Summary - Thak Thak gang robs, assaults Bollywood actress-movie news
Next Story