ലൈംഗികാ​തിക്രമം: നാനാ പടേക്കർക്കെതിരെ കേസെടുത്തു

13:26 PM
11/10/2018
tanusree-dutta

മുംബൈ: ബോളിവുഡ്​ നടി തനുശ്രീ ദത്തയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടൻ നാന പടേക്കർക്കെതിരെ കേസെടുത്തു. 2008ൽ നാനാ പടേക്കർ പീഡിപ്പിച്ചുവെന്ന്​ ആരോപിച്ച്​  നൽകിയ പരാതിയിലാണ്​ മുംബൈ ഒഷിവാര പൊലീസ്​ സ്​റ്റേഷനിൽ എഫ്​.​െഎ.ആർ രജിസ്​റ്റർ ചെയ്​തത്​.

നാനാ പടേക്കറിന്​ പുറമേ സംവിധായകനായ രാകേഷ്​ സാരംഗ്​, നിർമാതാവ്​ സാമി സിദ്ധിഖി, കോറിയോഗ്രാഫർ ഗണേഷ്​ ആചാര്യ എന്നിവർക്കെതിരെയും എഫ്​.​െഎ.ആർ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​. ​െഎ.പി.സി സെക്ഷൻ 354, 509 വകുപ്പുകൾ ചുമത്തിയാണ്​ കേസ്​ എടുത്തിരിക്കുന്നതെന്ന്​ പൊലീസ്​ അറിയിച്ചു. കേസിൽ ഇതുവരെ ആരെയും അറസ്​റ്റ്​ ചെയ്​തിട്ടില്ലെന്നും പൊലീസ്​ വ്യക്​തമാക്കി. 

നേര​െത്ത ത​​​​െൻറ ആരോപണങ്ങൾക്ക്​ പിന്തുണ നൽകുന്ന 40 പേജ്​ ദൈർഘ്യമുള്ള  രേഖകൾ തനുശ്രീ ദത്ത മുംബൈ പൊലീസിനും മഹാരാഷ്​ട്ര വനിത കമീഷനും സമർപ്പിച്ചിരുന്നു. കേസിൽ പത്ത്​ ദിവസത്തിനകം ഹാജരാകണമെന്നും വനിത കമീഷൻ നാനാ പടേക്കറിനോട്​ നിർദേശിച്ചിട്ടുണ്ട്​.
 

Loading...
COMMENTS