Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightസുശാന്ത്​ സിങ്ങിൻെറ...

സുശാന്ത്​ സിങ്ങിൻെറ മരണം: റിയ ചക്രവർത്തിക്കെതിരെ കേസ്​

text_fields
bookmark_border
sushanth
cancel

മുംബൈ: ബോളിവുഡ്​ താരം സുശാന്ത്​ സിങ്​ രജ്​പുത്തിൻെറ മരണത്തിൽ  സുഹൃത്തും നടിയുമായ​ റിയ ചക്രവർത്തിക്കെതിരെ കേസ്​. സുശാന്തിൻെറ പിതാവ്​ നൽകിയ പരാതിയിൽ പട്​ന പൊലീസാണ്​ കേസെടുത്തത്​. ആത്​മഹത്യപ്രേരണ കുറ്റം ഉൾപ്പടെ ചുമത്തിയാണ്​ കേസ്​​.

ഐ.പി.സി സെക്ഷൻ 341, 342, 380, 406, 420, 306 വകുപ്പുകൾ പ്രകാരമാണ്​ കേസെടുത്തിരിക്കുന്നതെന്ന്​ പട്​ന പൊലീസ്​ അറിയിച്ചു. നേരത്തെ സുശാന്തിൻെറ ആത്​മഹത്യയിൽ അന്വേഷണം നടത്തുന്ന മുംബൈ പൊലീസ്​ റിയ ചക്രവർത്തിയെ ചോദ്യം ചെയ്​തിരുന്നു. സുശാന്തിൻെറ മരണത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന്​ ആവശ്യവുമായി റിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായ്​ക്ക്​ കത്തയച്ചിരുന്നു. 

ജൂൺ 14നാണ്​ മുംബൈയിലെ വീട്ടിൽ സുശാന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്​. ഇതിന്​ ശേഷം ബോളിവുഡിലെ പല പ്രമുഖരേയും പൊലീസ്​ ചോദ്യം ചെയ്​തിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesSushant Singh Rajputmalayalam newsRhea Chakraborty
News Summary - Sushant Singh Rajput's Father Lodges FIR Against Rhea Chakraborty in Patna-Movies
Next Story