ദിൽ ബേച്ചാര; സുഷാന്തിെൻറ അവസാന ചിത്രം ഒ.ടി.ടി റിലീസിന്
text_fieldsഅന്തരിച്ച നടൻ സുശാന്ത് സിങ് രജ്പുതിന്‍റെ അവസാന ചിത്രം ദിൽ ബേച്ചാര ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. സുശാന്തും പുതുമുഖം സഞ്ജന സംഗിയുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ഹോളിവുഡ് ചിത്രമായ ദ ഫോൾട്ട് ഇൻ ഔവർ സ്റ്റാർസിന്‍റെ ബോളിവുഡ് റീമേക്കാണ് ദിൽ ബേച്ചാര. ഡിസ്നി + ഹോട്ട്സ്റ്റാറിൽ ജൂലൈ 24നാണ് ചിത്രം റിലീസ് ചെയ്യുക.
കാസ്റ്റിങ് ഡയറക്ടറായ മുകേഷ് ഛാബ്രയുടെ കന്നി സംവിധാന സംരംഭം കൂടിയാണ് ചിത്രം. സൈഫ് അലി ഖാനും പ്രധാന വേഷത്തിലുണ്ട്. സംഗീത സംവിധാനം എ.ആർ. റഹ്മാനാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഡിസ്നി ഹോട്ട് സ്റ്റാര്‍ സബ്സ്ക്രൈബേഴ്സിനും അല്ലാത്തവര്‍ക്കും സിനിമ ലഭ്യമാക്കുമെന്ന് ഹോട്ട്സ്റ്റാര്‍ അധികൃതര്‍ അറിയിച്ചിച്ചുണ്ട്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് ആണ് ദിൽ ബേച്ചാര നിര്‍മിച്ചിരിക്കുന്നത്.
A story of love, hope, and endless memories.
— Disney+HotstarPremium (@DisneyplusHSP) June 25, 2020
Celebrating the late #SushantSinghRajput's legacy that will be etched in the minds of all and cherished forever. #DilBechara coming to everyone on July 24. pic.twitter.com/3gPJZvBRun
2013ൽ പുറത്തിറങ്ങിയ ജോൺ ഗ്രീനിെൻറ ബെസ്റ്റ് സെല്ലറായ പുസ്തകമാണ് ദ ഫോൾട്ട് ഇൻ ഒൗവർ സ്റ്റാർ. ഹോളിവുഡിൽ അതേപേരിൽ ചിത്രം പുറത്തിറങ്ങിയപ്പോൾ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കാൻസർ ബാധിതരായ രണ്ട് കൗമാരക്കാരുടെ കഥയാണ് പ്രമേയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
