Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവിവാദ സിഖ്​ സിനിമയുടെ...

വിവാദ സിഖ്​ സിനിമയുടെ റിലീസിന്​​  സു​പ്രീംകോടതി അനുമതി

text_fields
bookmark_border
nana
cancel

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ സി​നി​മ ‘നാ​നാ​ക്​ ഷാ ​ഫ​കി​ർ’ 13ന്​ ​റി​ലീ​സ്​ ചെ​യ്യാ​ൻ സു​പ്രീം​കോ​ട​തി അ​നു​മ​തി. സി​ഖ്​ ഗു​രു ഗു​രു​നാ​നാ​ക്​​​ ദേ​വി​​െൻറ ജീ​വി​ത​ത്തെ ആ​ധാ​ര​മാ​ക്കി​യെ​ടു​ത്ത സി​നി​മ​യു​ടെ റി​ലീ​സി​ന്​ സി​ഖ്​ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യാ​യ സി​ഖ്​ ശി​രോ​മ​ണി ഗു​രു​ദ്വാ​ര പ്ര​ബ​ന്ധ​ക്​ ക​മ്മി​റ്റി (എ​സ്.​ജി.​പി.​സി) നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ന്​ എ​സ്.​ജി.​പി.​സി​യെ കോ​ട​തി വി​മ​ർ​ശി​ച്ചു. 

സെ​ൻ​സ​ർ ബോ​ർ​ഡ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ല​ഭി​ച്ച സി​നി​മ​യു​ടെ റി​ലീ​സ്​ ത​ട​യാ​ൻ ഒ​രാ​ൾ​ക്കും അ​ധി​കാ​ര​മി​ല്ലെ​ന്ന്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര, ജ​സ്​​റ്റി​സു​മാ​രാ​യ എ.​എം. ഖാ​ൻ​വി​ൽ​ക​ർ, ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്​ എ​ന്നി​വ​ര​ട​ങ്ങി​യ ​െബ​ഞ്ച്​ ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​ദ​ർ​ശ​നം സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ക്കാ​ൻ​വേ​ണ്ടി സാ​ഹ​ച​ര്യ​മൊ​രു​ക്കാ​ൻ സം​സ്​​ഥാ​ന​ങ്ങ​ൾ​ക്ക്​ കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

ചി​ത്ര​ത്തി​​െൻറ നി​ർ​മാ​താ​വും റി​ട്ട. നാ​വി​ക ഉ​ദ്യോ​ഗ​സ്​​ഥ​നു​മാ​യ എ​സ്. സി​ക്ക​യാ​ണ്​ ആ​വി​ഷ്​​കാ​ര​സ്വാ​ത​ന്ത്ര്യം സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​െ​പ്പ​ട്ട്​ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. മാ​ർ​ച്ച്​ 28ന്​ ​സി​നി​മ​ക്ക്​ സെ​ൻ​സ​ർ ബോ​ർ​ഡ്​ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, സി​നി​മ റി​ലീ​സ്​ ചെ​യ്യ​രു​തെ​ന്ന്​ എ​സ്.​ജി.​പി.​സി 30ന്​ ​നി​ർ​മാ​താ​ക്ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesmalayalam newsNanak Shah FakirPunjabi film
News Summary - Supreme Court clears release of controversial Punjabi film Nanak Shah Fakir after resistance from Akal Takht-Movies
Next Story