ദേശീയ അവാര്‍ഡ് ബഹിഷ്കരിച്ചത് അർഥമില്ലാത്ത നടപടി- സുനിൽ ഷെട്ടി
text_fieldsകോഴിക്കോട്: ഒരുവിഭാഗം ചലച്ചിത്ര പ്രവര്‍ത്തകര്‍ ദേശീയ അവാര്‍ഡ് ബഹിഷ്കരിച്ചത് അർഥമില്ലാത്ത നടപടിയെന്ന് പ്രശസ്ത ബോളിവുഡ് താരം സുനിൽ ഷെട്ടി. കടവ് റിസോര്‍ട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭിമാനാര്‍ഹമായ പുരസ്കാരമാണത്. ആര് തരുന്നുവെന്നതിലല്ല കാര്യമെന്നും അത് സ്വീകരിക്കുകയായിരുന്നു വേണ്ടതെന്നും സുനിൽ ഷെട്ടി പറഞ്ഞു. അനാവശ്യ വിവാദങ്ങള്‍ ദേശീയ അവാര്‍ഡിെൻറ ശോഭ കെടുത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മോഹന്‍ലാൽ^പ്രിയദര്ശന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘മരയ്ക്കാര്‍ അറബിക്കടലിെൻറ സിംഹം’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്നതിെൻറ ആവേശത്തിലാണ് താൻ. ഇരുവർക്കുമൊപ്പം മുംബൈയില്‍ ചര്‍ച്ച നടത്തിയിരുന്നു. സിനിമ താരങ്ങളുടെ സി.സി.എല്‍ ക്രിക്കറ്റില്‍ മോഹന്‍ലാലിനൊപ്പം കളിക്കാന്‍ കഴിഞ്ഞത് വലിയ അനുഭവമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
