ആരാധകരോട് സൽമാൻ ഖാൻ; സുശാന്തിെൻറ കുടുംബത്തിനൊപ്പം നിൽക്കണം
text_fieldsമുംബൈ: ആത്മഹത്യ ചെയ്ത നടൻ സുശാന്ത് സിങ് രാജ്പുതിെൻറ കുടുംബത്തിന് പിന്തുണയർപ്പിക്കാൻ തെൻറ ആരാധകരോട് അഭ്യർഥിച്ച് ബോളിവുഡ് താരം സൽമാൻ ഖാൻ.
സുശാന്തിെൻറ മരണവുമായി ബന്ധപ്പെട്ട് സൽമാൻ ഖാൻ, നിർമാതാവ് ആദിത്യ ചോപ്ര, കരൺ ജോഹർ, ഏക്ത കപൂർ, സംവിധായകൻ സഞ്ജയ് ലീല ബൻസാലി എന്നിവർക്കെതിരെ അഭിഭാഷകൻ സുധീർ കുമാർ ഒാജ പരാതി നൽകിയതിന് പിന്നാലെയാണ് നടെൻറ അഭ്യർഥന.
സുശാന്തിെൻറ വേണ്ടപ്പെട്ടവരും ആരാധകരും ഇപ്പോൾ കടന്നുപോവുന്ന വൈകാരികാവസ്ഥ മനസ്സിലാക്കണം. അവർക്കുനേരെ മോശം വാക്കുകൾ ഉപയോഗിക്കരുത്.
പ്രിയപ്പെട്ട ഒരാളുടെ നഷ്ടം തീവ്രമായ വേദനയാണുണ്ടാക്കുകയെന്നും സൽമാൻ ട്വീറ്റ് ചെയ്തു. ജൂൺ 14നാണ് സുശാന്തിനെ മുംബൈയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
സുശാന്തിനെ ഏഴോളം ചിത്രങ്ങളില്‍ നിന്നും പുറത്താക്കിയെന്നും പല സിനിമകളും റിലീസ് ചെയ്യാനുണ്ടെന്നും അഭിഭാഷകൻ പരാതിയില്‍ പറയുന്നു. നടിയും സുശാന്തിെൻറ സുഹൃത്തുമായിരുന്ന റിയ ചക്രബർത്തിക്കെതിരെയും ബിഹാർ കോടതിയിൽ പരാതി നൽകിയിട്ടുണ്ട്.
