Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ്രീദേവിയെ കണ്ടത് ബാത്ത് ടബ്ബിൽ ചലനമറ്റ നിലയിൽ: റിപ്പോർട്ട്

text_fields
bookmark_border
bony kapoor and sreedevi
cancel

ന്യൂഡൽഹി: വിവാഹ ചടങ്ങുകൾക്ക് ശേഷം മുംബൈയിലേക്ക് മടങ്ങിയ ഭർത്താവ് ബോണി കപൂർ ശ്രീദേവിക്ക് ഒരു സർപ്രൈസ് നൽകാനാണ് വീണ്ടും  ദുബെയിലെത്തുന്നത്. ഹോട്ടൽ ജുമൈറ എമിറേറ്റ്സ് ടവറിലെത്തുമ്പോൾ സമയം 5:30. മുറിയിൽ ശ്രീദേവി ഉറക്കത്തിലായിരുന്നു. വിളിച്ചുണർത്തിയ ശേഷം ഇരുവരും  അൽപ്പനേരം സംസാരിച്ചിരുന്നു.

തുടർന്ന് ഡിന്നറിനായി ബോണി ശ്രീദേവിയെ ക്ഷണിച്ചു. റെഡിയായി വരാനായി അവർ ശുചിമുറിയിലേക്ക് പോയി. ബോണി കാത്തിരുന്നു സമയം കടന്നു പോയി. നേരം വൈകിയതോടെ ബോണി ശുചിമുറിയുടെ വാതിൽ മുട്ടി വിളിച്ചെങ്കിലും പ്രതികരണമില്ലാത്തതിനെ തുടർന്ന് വാതിൽ തള്ളി തുറന്ന് അകത്ത് കയറി. ബാത്ത് ടബ്ബിൽ നിശ്ചല‍യായി കിടക്കുന്ന ശ്രീദേവിയെയാണ്  ബോണി കണ്ടത്. 

തുടർന്ന് ബോണി തന്‍റെ സുഹൃത്തിനെ ഫോൺ ചെയ്യുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. ഖലീജ് ടൈംസാണ്  മരണത്തിന്‍റെ വിശദവിവരങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ശ്രീദേവിയുടെ കുടുംബം ഇത് വരെ വാർത്തയോട്  പ്രതികരിച്ചിട്ടില്ല. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sridevi Was Motionless In Bathtub When Boney Kapoor Found Her: Report - ,
Next Story