സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​ൽ ശ്രീ​ദേ​വി​യു​ടെ പ്ര​തി​മ

22:13 PM
09/09/2018
srivedi-statue

ബേ​ൺ: അ​ന്ത​രി​ച്ച പ്ര​മു​ഖ ഇ​ന്ത്യ​ൻ ന​ടി ​ശ്രീ​ദേ​വി​യു​ടെ പ്ര​തി​മ സ്​​ഥാ​പി​ക്കാ​ൻ സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്​ ഒ​രു​ങ്ങു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ലോ​ച​ന​യി​ലാ​​ണ്​ സ്വി​സ്​ അ​ധി​കൃ​ത​ർ. സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​ലെ മ​നോ​ഹ​ര​മാ​യ ലൊ​ക്കേ​ഷ​നു​ക​ളി​ലാ​ണ്​ ശ്രീ​ദേ​വി​യു​ടെ സൂ​പ്പ​ർ​ഹി​റ്റ്​ ചി​ത്ര​മാ​യ ‘ചാ​ന്ദ്​​നി’ ചി​ത്രീ​ക​രി​ച്ച​ത്.

വി​ഖ്യാ​ത ഇ​ന്ത്യ​ൻ സം​വി​ധാ​യ​ക​ൻ യാ​ശ്​ ചോ​പ്ര​യു​ടെ പ്ര​തി​മ 2016ൽ ​സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​ൽ അ​നാ​ച്ഛാ​ദ​നം ചെ​യ്​​തി​രു​ന്നു. ചോ​പ്ര​യു​ടെ ന​ല്ലൊ​രു ശ​ത​മാ​നം ചി​ത്ര​ങ്ങ​ളും ഇ​വി​ടെ​യാ​ണ്​ ചി​ത്രീ​ക​രി​ച്ച​ത്. വി​നോ​ദ​ സ​ഞ്ചാ​ര​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ ശ്രീ​ദേ​വി​യു​ടെ പ​ങ്ക്​ പ​രി​ഗ​ണി​ച്ചാ​ണ്​ അ​വ​രു​ടെ പ്ര​തി​മ സ്​​ഥാ​പി​ച്ച്​ ആ​ദ​രം അ​ർ​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന്​ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ൻ അ​റി​യി​ച്ചു.

Loading...
COMMENTS