ശ്രീ ശ്രീ രവിശങ്കർ  വിഡ്ഢിയാണെന്ന് സോനം കപൂർ

16:02 PM
14/11/2017
sonam kapoor

മുംബൈ: സ്വവർഗാനുരാഗത്തെ കുറിച്ച ശ്രീ ശ്രീ രവി ശങ്കറിന്‍റെ പ്രസ്താവനക്കെതിരെ നടി സോനം കപൂർ. രവിശങ്കർ  വിഡ്ഢിയാണെന്നായിരുന്നു സോനം പ്രതികരിച്ചത്. സ്വവർഗാനുരാഗം ശാരീക പ്രവണതയാണെന്ന രവി ശങ്കറിന്‍റ ജെ.എൻ.യുവിലെ പ്രസ്താവനയോട് ട്വിറ്ററിലാണ് നടി പ്രതികരിച്ചത്. 

സ്വവർഗാനുരാഗം ജന്മനാ ഉണ്ടാകുന്നതാണെന്നും ഇത് തികച്ചും സ്വഭാവികം മാത്രമാണെന്നും സോനം പറയുന്നു. മറ്റാരോടെങ്കിലും ഇത് മാറുമെന്ന് പറയുന്നത്  മണ്ടത്തരമാണ്. ഹിന്ദുത്വത്തിനെ കുറിച്ചോ അതിന്‍റെ സംസ്കാരത്തെ കുറിച്ചോ  പഠിക്കണമെങ്കിൽ  അത് ആവാമെന്നും സോനം ട്വീറ്റ് ചെയ്തു.

സ്വവർഗാനുരാഗം ശാരീരിക പ്രവണത മാത്രമാണെന്നും അത് സാവാധാനം മാറുമെന്നും നേരത്തെ ശ്രീ ശ്രീ രവി ശങ്കർ പറഞ്ഞിരുന്നു.  
 

COMMENTS