സൽമാൻ ഖാൻ ‘കടലാസ് പുലി’യെന്ന് ഗായിക സോന മൊഹാപാത്ര

16:53 PM
17/06/2019
Salman Khan And Sonam

ന്യൂഡൽഹി: സൽമാൻ ഖാനെയും പുതിയ ചിത്രം ഭാരതിനെയും വിമർശിച്ച് ഗായിക സോന മൊഹാപാത്ര. ട്വിറ്ററിലൂടെയാണ് സോന സൽമാൻ ഖാനെതിരെ രംഗത്തുവന്നത്. 

വലിയ തരത്തിലുള്ള പ്രമോഷനും മറ്റും ചെയ്തിട്ടും ആഴ്ചകൾക്കുള്ളിൽ സിനിമയിൽ നിന്നും പണം തിരിച്ചു കിട്ടിയിട്ടില്ലെങ്കിൽ അത് കടലാസ് പുലി ആയതിനാലാണെന്നാണ് സോനം കുറിച്ചത്. അതിനാൽ തന്നെ ഇത്തരം കടലാസ് പുലികളെ ഇന്ത്യ ആരാധിക്കരുത്. നമുക്ക് ഇതിലും മികച്ച ഹീറോകളെ കണ്ടെത്താമെന്നും സോന ട്വീറ്റ് ചെയ്തു. 

നേരത്തെയും സൽമാനെ പോസ്റ്റർ ബോയ് എന്ന് പറഞ്ഞ് സോനം രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. 

സൽമാന്‍ ഖാന്‍റെ ഭാരത് ഈദിനാണ് റിലീസ് ചെയ്തത്. ആദ്യം വലിയ പ്രതികരണം ലഭിച്ചെങ്കിലും പിന്നീട് വേണ്ടത്ര കളക്ഷൻ ലഭിച്ചില്ല.

അലി അബ്ബാസ് സഫർ ആണ് ചിത്രം സംവിധാനം ചെയ്തത്. കത്രീനയാണ് നായിക. തബു, ദിഷാ പട്ടാനി, സുനിൽ ഗ്രോവർ തുടങ്ങിയവരാണ് ഭാരതിലെ മറ്റ് പ്രധാന താരങ്ങൾ. 2014 ൽ റിലീസായ ദക്ഷിണ കൊറിയൻ ചിത്രം ഓഡ് ടു മൈ ഫാദർ എന്ന ചിത്രത്തിന്റെ റീമേക്കാണ് ഭാരത്. 

Loading...
COMMENTS