ആമിർഖാനെ തഴഞ്ഞെന്ന് നവമാധ്യമ ചർച്ച
text_fieldsന്യൂഡൽഹി: ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം കഴിഞ്ഞപ്പോൾ മികച്ച നടനായി ആമിർഖാനെ തള്ളി അക്ഷയ്കുമാറിനെ തെരഞ്ഞെടുത്തതിെൻറ യുക്തി ചോദ്യം ചെയ്ത് നവമാധ്യമങ്ങളിൽ ചൂടേറിയ ചർച്ച.
റസ്തമിൽ കൊലക്കേസ് പ്രതിയായ നാവിക കമാൻഡറായാണ് അക്ഷയ്കുമാർ വേഷമിട്ടത്. ദംഗലിൽ മധ്യവയസ്കനായ ഗുസ്തിക്കാരനെ അവതരിപ്പിക്കുകയാണ് ആമിർഖാൻ. ദംഗൽ വീണ്ടും കണ്ട സമിതി ആമിർഖാന് പ്രത്യേക പരാമർശം പോലും വേണ്ടെന്നുവെക്കുകയായിരുന്നു. പ്രാദേശിക സിനിമകളാണ് ഹിന്ദിയെക്കാൾ മികവു പുലർത്തിയതെന്ന് ജൂറി ചെയർമാനായ പ്രിയദർശൻ വിശദീകരിക്കുന്നു.
കഥാപാത്രത്തിന് പറ്റിയ ആളായതുകൊണ്ടു മാത്രം മികച്ച നടനാവുന്നില്ല. അക്ഷയ്കുമാർ, മോഹൻലാൽ എന്നിവരുടെ പ്രകടനവുമായി താരതമ്യം ചെയ്യുേമ്പാൾ ആമിർഖാൻ മൂന്നാം സ്ഥാനത്താണെന്നും പ്രിയദർശൻ അഭിപ്രായപ്പെട്ടു. മനോജ് ബാജ്പേയിയുടെ അലീഗഡിലെ പ്രകടനവും ദേശീയ അവാർഡ് നേടാതെ പോയതിൽ നവമാധ്യമങ്ങളിൽ ചർച്ച സജീവമാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
