മാസ് ആക്ഷനുമായി റൺവീർ; സിംബയുടെ ട്രെയിലർ 

15:27 PM
03/12/2018
Ranveer Singh Simba

റൺവീർ സിങ് നായകനാകുന്ന ആക്ഷൻ ചിത്രം സിംബയുടെ ട്രെയിലർ പുറത്തിറങ്ങി. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാറ അലി ഖാനാണ് നായിക.

അജയ് ദേവ് ​ഗൺ, സോനു സൂദ് എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജോമോൻ ടി. ജോൺ ആണ് ഛായാഗ്രഹണം. ചിത്രം ഡിസംബര്‍ 28നു റിലീസ് ചെയ്യും.

രൺവീർ സിങ് ആ​ദ്യമായി പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് സിംബ. ജൂനിയർ എൻ.ടി.ആർ. നായകനായി 2015ൽ പുറത്തിറങ്ങിയ ടെംപർ എന്ന തെലുങ്കു ചിത്രത്തിന്റെ ഹിന്ദി പതിപ്പാണിത്. 

Loading...
COMMENTS