അവസരം കിട്ടിയാൽ മലയാള സിനിമയിൽ അഭിനയിക്കാൻ തയാറെന്ന്  ഷാരൂഖ് 

10:22 AM
07/12/2018
Sharukh khan

ദുബൈ: മലയാളത്തോട്​ ഏറെ താൽപര്യമുണ്ടെന്ന്​ ബോളിവുഡ്​ നടൻ ഷാരൂഖ്​ ഖാൻ. ചിത്രമായ ‘സീറോ’യുടെ ​പ്രചരണാര്‍ഥം ദുബൈയിൽ എത്തിയ ഖാൻ മീഡിയവൺ ചാനലിന് നൽകിയ​ അഭിമുഖത്തിലാണ്​ ഇക്കാര്യം വ്യക്തമാക്കിയത്.

മമ്മൂട്ടി, മോഹൻലാൽ, എന്നിവരുടെ ചിത്രങ്ങൾ കണ്ടിട്ടുണ്ട്. അവയെല്ലാം ഇഷ്ടപ്പെട്ട സിനിമകളാണ്. മലയാളത്തിലിറങ്ങുന്ന ചിത്രങ്ങൾ മികച്ചതാണ്. ഭാഷയുടെ പ്രശ്നമുണ്ടെങ്കിലും മലയാളത്തിൽ അവസരം കിട്ടിയാൽ അഭിനയിക്കാൻ തയാറാണെന്നും ഷാരൂഖ് കൂട്ടിച്ചേർത്തു.

Loading...
COMMENTS